പത്തനംതിട്ട :എഡിഎം നവീൻബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നതായി ഗവർണർ പറഞ്ഞു. വളരെ ദുഃഖകരമായ അവസ്ഥയാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഏതെങ്കിലും സാഹചര്യത്തിൽ കേസന്വേഷണവുമായി ബന്ധപ്പെട്ട് അതൃപ്‌തിയുണ്ടായാൽ കുടുംബാഗങ്ങൾക്ക് നേരിട്ട് അക്കാര്യം രാജ്ഭവനെ അറിയിക്കാം. അങ്ങനെ വന്നാൽ താൻ സർക്കാരിനെ അക്കാര്യം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് നവീന്‍ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ ആത്മഹത്യചെയ്‌ത നിലയില്‍ കണ്ടെത്തിയത്. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകാനൊരുങ്ങിയ നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ അഴിമതി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ ആത്മഹത്യ.
സംഭവത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർത്തെങ്കിലും പിപി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്‌തിട്ടില്ല. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിലെ വാദം വ്യാഴാഴ്‌ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം.
Also Read :നവീൻ ബാബു അവസാനം മെസേജ് അയച്ചത് രണ്ട് പേര്‍ക്ക്; സന്ദേശത്തില്‍ ഭാര്യയുടെയും മകളുടെയും നമ്പര്‍