തിരുവനന്തപുരം: കോടതി ഉത്തരവ് ഒന്നിലേറെ തവണ ലംഘിച്ച ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ അടുത്ത വിചാരണയക്ക് കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കോടതി. കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി കെ അബ്‌ദുല്‍ റഹമാന്‍, മെമ്പര്‍ എന്‍ വാസുദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നേഴ്‌സിങ് ഗ്രേഡ്-1 ഓഫീസറുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ കൊല്ലംപുഴ സ്വദേശിനിയും കോഴിക്കോട് കുട്ടികളുടെയും വനിതകളുടെയും ആശുപത്രിയിലെ നേഴ്‌സിങ് ഗ്രേഡ്-1 ഓഫീസറുമായ കെ ആര്‍ രശ്‌മിയാണ് പരാതി നല്‍കിയത്. തിരുവനന്തപുരം ജില്ലയില്‍ പരാതിക്കാരിക്ക് സമാന തസ്‌തികയില്‍ നിയമനം നല്‍കുന്നതിന് ഒരു പോസ്‌റ്റ് കണ്ടെത്തണമെന്ന് കോടതി 2024 ആഗസ്‌റ്റ് 29 ന് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.