ന്യൂഡൽഹി: ദേശീയപാതാ വികസനവുമായ ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും. ദേശീയ പാത 66-ന്‍റെ വികസന പ്രവൃത്തികൾ കൂടിക്കാഴ്‌ചയില്‍ അവലോകനം ചെയ്‌തതായി മന്ത്രി റിയാസ് വ്യക്തമാക്കി. വിവിധ റോഡ് കണക്റ്റിവിറ്റി പദ്ധതികൾക്ക് കേന്ദ്രമന്ത്രി പൂർണ്ണ പിന്തുണ ഉറപ്പുനൽകിയെന്നും റിയാസ് പറഞ്ഞു. കൂടിക്കാഴ്‌ചയെപ്പറ്റി നിതിൻ ഗഡ്‌കരിയും എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
ഡൽഹിയിൽ നിതിന്‍ ഗഡ്‌കരി-പിണറായി കൂടിക്കാഴ്‌ച; ഗഡ്‌കരിക്ക് കേരളത്തോട് പോസിറ്റീവ് സമീപനമെന്ന് മുഹമ്മദ് റിയാസ് - PINARAYI AND RIYAS MEET GADKARI
കേന്ദ്രമന്ത്രിയോട് നിരവധി സംരംഭങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും അത് കേരളത്തിന്‍റെ ഭാവിക്ക് വളരെയധികം ഗുണം ചെയ്യുമെന്നും മുഹമ്മദ് റിയാസ്
Published : Dec 6, 2024, 9:25 PM IST
കൂടിക്കാഴ്‌ച വളരെ പോസിറ്റീവായിരുന്നു. ഏകദേശം 600 കിലോമീറ്റർ വരുന്ന ദേശീയ പാത 66-ന്‍റെ വികസന പ്രവൃത്തികൾ ഞങ്ങൾ അവലോകനം ചെയ്‌തു. പദ്ധതി നന്നായി പുരോഗമിക്കുന്നു. കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയാണിതെന്നും റിയാസ് പറഞ്ഞു.
ഞങ്ങൾ എല്ലാ ഭാഗങ്ങളും അവലോകനം ചെയ്‌തു. ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, അവ പരിഹരിക്കാൻ കഴിയുന്നതാണെന്നും മന്ത്രി റിയാസ് പറഞ്ഞു. കേന്ദ്രമന്ത്രിയോട് നിരവധി സംരംഭങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും അത് കേരളത്തിന്‍റെ ഭാവിക്ക് വളരെയധികം ഗുണം ചെയ്യുമെന്നും റിയാസ് കൂട്ടിച്ചേർത്തു.