കേരളം

kerala

ETV Bharat / state

ക്രിസ്‌മസ്-ന്യൂ ഇയര്‍ ബമ്പര്‍ ടിക്കറ്റ് എടുത്തോ? പൊടി പൊടിച്ച് ടിക്കറ്റ് വില്‍പന, ഒന്നാം സമ്മാനം 20 കോടി - CHRISTMAS BUMPER SURGES IN SALE

ആകെ ഇരുപത് ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഇന്നലെ ( ഡിസംബർ 23) വൈകീട്ട് അഞ്ചുമണിവരെ പതിമൂന്ന് ലക്ഷത്തി നാല്‍പത്തി എട്ടായിരത്തി അറുനൂറ്റി എഴുപത് ടിക്കറ്റുകളും വിറ്റു പോയി.

CHRISTMAS NEW YEAR BUMPER LOTTERY  ക്രിസ്‌മസ് നവവത്സര ബമ്പർ  KERALA LOTTERY 2024  ലോട്ടറി ടിക്കറ്റ്
Christmas New Year bumper (Etv Bharat)

By ETV Bharat Kerala Team

Published : Dec 24, 2024, 12:18 PM IST

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്‌മസ് - നവവത്സര ബമ്പർ 2024 - 25 ലോട്ടറിക്ക് (BR -101) റെക്കോഡ് വില്‍പന. ഈ മാസം 17 ന് വില്‍പന തുടങ്ങിയ ബമ്പർ ടിക്കറ്റിൻ്റെ സിംഹഭാഗവും ഇതിനോടകം വിറ്റു പോയതായി വിവിധ ജില്ലകളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്‌മസ് - നവവത്സര ബമ്പർ ടിക്കറ്റ് വില്‍പനനയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിവേഗ വില്‍പനയാണ് ഇപ്പോൾ നടക്കുന്നതെന്ന് കേരള ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

ആകെ ഇരുപത് ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഇന്നലെ ( ഡിസംബർ 23) വൈകീട്ട് അഞ്ചുമണിവരെ പതിമൂന്ന് ലക്ഷത്തി നാല്‍പത്തി എട്ടായിരത്തി അറുനൂറ്റി എഴുപത് ടിക്കറ്റുകളും വിറ്റു പോയി. രണ്ടു ലക്ഷത്തി എഴുപത്തിഅയ്യായിരത്തി അമ്പത് ടിക്കറ്റുകൾ ഇതിനോടകം പാലക്കാട് ജില്ലയിലാണ് വിറ്റഴിച്ചത്. ഒരു ലക്ഷത്തി അമ്പത്തിമൂവായിരത്തി നാനൂറ് ടിക്കറ്റുകൾ ചെലവഴിച്ച് തലസ്ഥാന ജില്ലയായ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റിഎഴുപത് ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇരുപത് കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്‌മസ്- നവവത്സര ബമ്പറിന് ഏറെ ആകർഷകമായ സമ്മാനഘടനയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കു നൽകുന്നതോടൊപ്പം 10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്കും മൂന്നാം സമ്മാനം നൽകും.

നാലാം സമ്മാനമാകട്ടെ ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ 3 ലക്ഷം രൂപവീതം 20 പേർക്കും നൽകുന്നുണ്ട്. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതവും ലഭിയ്ക്കും. 2025 ഫെബ്രുവരി 5 ന് നറുക്കെടുക്കുന്ന ക്രിസ്തുമസ് - നവവത്സര ബമ്പറിന് 400 രൂപയാണ് വില.

Read Also:ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കൊരുങ്ങി നാട്; പ്രിയപ്പെട്ടവര്‍ക്ക് നേരാം ക്രിസ്‌മസ് ആശംസകള്‍

ABOUT THE AUTHOR

...view details