കേരളം

kerala

ETV Bharat / state

സംസ്ഥാന ബജറ്റ് 2024 : റോഡ് വികസനത്തിന് 1000 കോടി - budget 2024

സംസ്ഥാനത്തെ റോഡ് വികസനത്തിനായി 1000 കോടി രൂപ വകയിരുത്തി. കേരളത്തില്‍ റോഡ് വികസനം അതിവേഗത്തിലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കേരള ബജറ്റ് 2024  സംസ്ഥാന ബജറ്റ് 2024  kerala budget 2024  budget 2024
Kerala Budget 2024; Crore Rupees For Road Transport

By ETV Bharat Kerala Team

Published : Feb 5, 2024, 9:25 AM IST

Updated : Feb 5, 2024, 12:36 PM IST

തിരുവനന്തപുരം :സംസ്ഥാനത്തെറോഡ് വികസനം പുരോഗതിയുടെ പാതയിലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ റോഡുകളും പാലങ്ങളും നവീകരിക്കുന്നതിനായി 1000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണ റോഡുകള്‍ അടക്കം നവീകരിക്കുന്ന പ്രത്യേക പദ്ധതിയിലൂടെയാണ് വികസനം നടപ്പിലാക്കുക. സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിനായി 75 കോടി രൂപയും കേരള ഗതാഗത പദ്ധതിക്ക് 100 കോടി രൂപയും പൊതുമരാമത്തിന്‍റെ കീഴിലുള്ള സംസ്ഥാന പാതകളുടെയും കലുങ്കുകളുടെയും വികസനത്തിന് 50 കോടി രൂപയും പാലങ്ങളുടെ നിര്‍മാണങ്ങള്‍ക്കും നവീകരണത്തിനുമായി 350 കോടി രൂപയും സംസ്ഥാന ബജറ്റില്‍ വകയിരുത്തി.

Last Updated : Feb 5, 2024, 12:36 PM IST

ABOUT THE AUTHOR

...view details