കേരളം

kerala

ETV Bharat / state

സംസ്ഥാന ബജറ്റ് നാളെ; പെന്‍ഷന്‍ അടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ കാത്ത് കേരളം - KERALA BUDGET 2025 TOMORROW

സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷയില്‍ കേരളം. രാവിലെ 9 മണിക്കാണ് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ ബജറ്റ് അവതരണം.

KERALA BUDGET 2025  കേരള ബജറ്റ് 2025  കെഎന്‍ ബാലഗോപാല്‍ ബജറ്റ്  പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ ബജറ്റ്
Kerala Budget 2025 Tomorrow (ETV Bharat)

By ETV Bharat Kerala Team

Published : Feb 6, 2025, 10:49 PM IST

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനം നാളെ (ഫെബ്രുവരി 6). രാവിലെ 9 മണിക്ക് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് അവതരണത്തിന് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ പെന്‍ഷന്‍ അടക്കം നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും. മാത്രമല്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള ബജറ്റില്‍ പ്രതീക്ഷയിലാണ് സംസ്ഥാനം.

കഴിഞ്ഞ വര്‍ഷം വിഴിഞ്ഞം തുറമുഖ പദ്ധതിക്കാണ് ബജറ്റില്‍ ഏറെ പ്രധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണയും വിഴിഞ്ഞത്തെ വിവിധ വികസനങ്ങള്‍ക്കായി ബജറ്റില്‍ വലിയ ഊന്നല്‍ നല്‍കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ബജറ്റില്‍ വിഴിഞ്ഞത്തിന് 1000 കോടിയാണ് വകയിരുത്തിയിരുന്നത്. ഇത്തവണ അതിലും വലിയ തുകയാകും വകയിരുത്തുക.

കഴിഞ്ഞ ബജറ്റില്‍ കണ്ട മറ്റൊരു പ്രധാന മാറ്റം കാലങ്ങളോളമായി മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലാത്ത വിവിധ ഫീസുകളും പിഴകളും ഉയര്‍ത്തി എന്നതായിരുന്നു. സ്വന്തമായി വൈദ്യുതി ഉത്‌പാദിപ്പിച്ച് ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 1.2 പൈസയായിരുന്നത് 15 പൈസയാക്കിയിരുന്നു. മാത്രമല്ല കാലങ്ങളായി മാറ്റങ്ങളൊന്നുമില്ലാതിരുന്ന കോടതി ഫീസുകളും വര്‍ധിപ്പിച്ചു. ഇത്തരത്തില്‍ ഫീസുകള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ തുടര്‍ച്ച ഇത്തവണയും ഉണ്ടാകുമോയെന്നും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ബജറ്റിന് ശേഷം ഏറെ ഉയര്‍ന്ന് കേട്ട വാക്കുകളിലൊന്നാണ് ക്ഷേമ പെന്‍ഷന്‍ തുകയില്‍ മാറ്റങ്ങളൊന്നും ഇല്ലാതിരുന്നത്. നിലവില്‍ 1600 രൂപയാണ് ക്ഷേ പെന്‍ഷന്‍ തുക. ഇത് ഇത്തവണ 1700, 1800 എന്നിങ്ങനെയാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്. സംസ്ഥാനത്തെ വന്യജീവി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്. മാത്രമല്ല പ്രളയം തകര്‍ത്തെറിഞ്ഞ വയനാടിനും ബജറ്റില്‍ കരുതല്‍ കരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.

Also Read:കഴിഞ്ഞ ബജറ്റിനെ സമ്പന്നമാക്കിയ സുപ്രധാന പ്രഖ്യാപനങ്ങള്‍

ABOUT THE AUTHOR

...view details