കേരളം

kerala

ETV Bharat / state

തൊഴില്‍ സാധ്യത, കാര്‍ഷിക മേഖലയുടെ വളര്‍ച്ച; മലയോര കര്‍ഷകര്‍ക്ക് ആശ്വാസമേകി ബജറ്റ്‌ - മലയോര കര്‍ഷകര്‍ക്ക് ആശ്വാസം ബജറ്റ്‌

ഇടുക്കി ജില്ലക്കും കര്‍ഷകര്‍ക്കും പ്രതീക്ഷയേകി ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ആകെ 1698 കോടി രൂപ.

kerala Budget 2024 hill farmers  relief to hill farmers Idukki  മലയോര കര്‍ഷകര്‍ക്ക് ആശ്വാസം ബജറ്റ്‌  കേരള ബജറ്റ്‌ കാര്‍ഷിക മേഖല
kerala Budget 2024

By ETV Bharat Kerala Team

Published : Feb 5, 2024, 4:17 PM IST

മലയോര കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന ബജറ്റ്‌

ഇടുക്കി: സംസ്ഥാനത്ത് മലയോര കര്‍ഷകര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക മേഖലയ്ക്ക് ആകെ 1698 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. സുഗന്ധ വ്യഞ്ജന വിനോദ സഞ്ചാര മേഖലകൾക്ക് തുക നീക്കി വെച്ചത് ഇടുക്കി ജില്ലക്കും കര്‍ഷകര്‍ക്കും പ്രതീക്ഷ നല്‍കുന്നു. കൂടാതെ നദികളിലെ മണല്‍ വാരാന്‍ അനുമതി നല്‍കുന്ന പ്രഖ്യാപനം പുഴകളുടെ നാടായ ഇടുക്കിയിലെ നിരവധി പേര്‍ക്ക് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 2,36,344 തൊഴില്‍ അവസരങ്ങളാണ് കാര്‍ഷിക മേഖലയില്‍ സൃഷ്‌ടിച്ചതെന്നും സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ലോകബാങ്ക് വായ്‌പ ലഭിക്കുന്നതോടെ കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷികമൂല്യ ശൃംഖല ആധുനിക വത്കരണം പദ്ധതി പുതുതായി നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

മലയോര മേഖല

ചെറുകിട കര്‍ഷകര്‍, കാര്‍ഷികാധിഷ്‌ഠിത സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി, കാലാവസ്ഥയ്ക്കിണങ്ങുന്ന കേരളത്തിലെ ഭക്ഷ്യ കാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

റബ്ബറിന്‍റെ താങ്ങുവില ഉയര്‍ത്തുമെന്ന പ്രതീക്ഷ പാലിച്ചാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കേരളാ കോണ്‍ഗ്രസ് എമ്മും ക്രൈസ്‌തവ സഭകളും കര്‍ഷക സംഘടനകളും അടക്കം മുന്നോട്ട് വെച്ച ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. 180 രൂപയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ റബ്ബറിന് പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവില. നിലവില്‍ 170 രൂപയാണ് കിലോയ്ക്ക് റബ്ബറിന്‍റെ താങ്ങുവില.

ക്ഷീര മേഖല

നേരിയ വര്‍ധനവാണ് സംസ്ഥാനം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. താങ്ങുവില 200 എങ്കിലും ആക്കി ഉയര്‍ത്തണമെന്നായിരുന്നു പല കോണുകളില്‍ നിന്നായി ആവശ്യം ഉയര്‍ന്നത്. 200 ആക്കിയില്ലെങ്കിലും 180 രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി, ധനപ്രതിസന്ധിയുടെ സാഹചര്യത്തിലുള്ള പരമാവധി സഹായമായി ഇടതുപക്ഷം ചൂണ്ടിക്കാണിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര കര്‍ഷക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നിര്‍ണായകമാകുന്നതാണ് ഈ തീരുമാനം.

കാര്‍ഷിക മേഖലയ്ക്ക് ആകെ 1698 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. നാളികേരം വികസനത്തിന് 65 കോടി രൂപയും സുഗന്ധ വ്യഞ്ജന മേഖലയ്ക്ക് 4.6 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. വിളകളുടെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ 2 കോടി രൂപയും ക്ഷീര വികസനത്തിന് 150.25 കോടി രൂപയും മൃഗ പരിപാലനത്തിന് 535.9 കോടി രൂപയും വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78 കോടി രൂപയും അനുവദിച്ചു.

ABOUT THE AUTHOR

...view details