കേരളം

kerala

ETV Bharat / state

നിയമസഭയിൽ നന്ദിപ്രമേയ ചർച്ചയ്‌ക്ക് തുടക്കം; ഗവർണർക്കെതിരെ വിമർശനത്തിന് സാധ്യത - നിയമസഭ വാര്‍ത്ത

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കമായി. നന്ദിപ്രമേയത്തിൽ ഗവർണർക്കെതിരെ വിമർശനം ഉന്നയിക്കാന്‍ സാധ്യത.

Etv Bharat
Etv Bharat

By ETV Bharat Kerala Team

Published : Jan 29, 2024, 9:17 AM IST

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് നിയമസഭയിൽ ഇന്ന് തുടക്കമായി. സർക്കാരിനെ ഞെട്ടിച്ചായിരുന്നു ജനുവരി 25ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെട്ടിച്ചുരുക്കിയ നയപ്രഖ്യാപനത്തോടെ നിയമസഭ സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഈ സാഹചര്യത്തിൽ നന്ദിപ്രമേയത്തിൽ ഗവർണർക്കെതിരെ വിമർശനം ഉന്നയിക്കാനും സാധ്യതയുണ്ട് (Debate on the Motion of Thanks Began in Assembly).

ഭരണപക്ഷം നന്ദി പ്രമേയത്തിൽ ഗവർണറെ തള്ളി പ്രസംഗത്തിലെ സർക്കാർ നേട്ടങ്ങൾ ഊന്നിപ്പറയാനാണ് സാധ്യതയേറെ. ഗവർണർ - സർക്കാർ പോര് അനുദിനം മൂർച്‌ഛിക്കുന്നതിനിടെയാണ് ഇന്ന് നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കമാകുന്നതെന്നതും ശ്രദ്ധേയമാണ്.

അതേസമയം സഭയിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്കെതിരായ ആർഒസി റിപ്പോർട്ട് മുതൽ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ വരെ അടിയന്തര പ്രമേയമായി ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. ക്ഷേമ പെൻഷൻ കുടിശ്ശിക, എക്‌സാലോജികിനെതിരായ റിപ്പോർട്ടുകളിലെ അന്വേഷണം, സാമ്പത്തിക പ്രതിസന്ധി, കെഎസ്ആർടിസി പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐ ഡി കാർഡ് വിഷയം ഉന്നയിച്ച് പ്രതിരോധം തീർക്കാനാകും സർക്കാർ നീക്കം.

Also Read:നിയമസഭ സമ്മേളനത്തില്‍ ഫോട്ടോഗ്രാഫർമാരെ വിലക്കി സ്‌പീക്കർ

ഒരു മിനിട്ടില്‍ നയപ്രഖ്യാപന പ്രസംഗം: വ്യാഴാഴ്‌ച (25-01-24) നടന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ അവസാന ഖണ്ഡിക മാത്രം വായിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭ വിട്ട്. നിയമസഭയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വ നടപടിയാണിത്. 1.17 മിനിട്ടിനുളളില്‍ ഗവർണർ പ്രസംഗം വായിച്ച് തീർത്തതോടെ പതിവ് പോലെ ദേശീയ ഗാനാലാപനം നടന്നു.

ABOUT THE AUTHOR

...view details