കേരളം

kerala

ETV Bharat / state

സാമ്പത്തിക നിയമനിർമാണ അധികാരങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം: കേന്ദ്രത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി - Assembly resolution against centre

പ്രതിപക്ഷത്തിന്‍റെ അസാന്നിധ്യത്തില്‍ കേന്ദ്രത്തിത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി. വായ്‌പ പരിധിയും ഗ്രാന്‍റുകളും വെട്ടിക്കുറച്ച നടപടിയിൽ നിന്നും കേന്ദ്രം പിന്മാറണമെന്ന് ആവശ്യം.

നിയമസഭ പ്രമേയം പാസാക്കി  കേന്ദ്രത്തിനെതിരെ പ്രമേയം  Kerala Assembly passes resolution  Kerala Assembly
Kerala Assembly passes resolution against union government against interference in economic powers

By ETV Bharat Kerala Team

Published : Feb 2, 2024, 4:03 PM IST

തിരുവനന്തപുരം : സാമ്പത്തിക നിയമ നിർമാണ അധികാരങ്ങൾക്ക് നേരെയുള്ള കേന്ദ്രത്തിന്‍റെ കടന്നുകയറ്റത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി (Kerala Assembly passes resolution against union government). പ്രതിപക്ഷത്തിന്‍റെ അസാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്. ചട്ടം 118 പ്രകാരം ധനമന്ത്രി കെ എൻ ബാലഗോപാലായിരുന്നു (Finance minister KN Balagopal) പ്രമേയം അവതരിപ്പിച്ചത്.

15-ാം ധനകാര്യ കമ്മിഷന്‍റെ ശുപാർശകളെ അവഗണിച്ചു കൊണ്ട് 2020-21 മുതൽക്കുള്ള മുൻകാല പ്രാബല്യത്തോടെ കേന്ദ്രം വായ്‌പ പരിധിയും ഗ്രാന്‍റുകളും വെട്ടിക്കുറച്ചിരുന്നു. ഇത് ഫെഡറൽ സംവിധാനത്തിന്‍റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നടപടിയാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്. സംസ്ഥാന സർക്കാരിന്‍റെ ഭരണാധികാരങ്ങൾ ഭരണഘടന ഉറപ്പ് നൽകുന്നു.

വായ്‌പ പരിധി വെട്ടിക്കുറയ്ക്കുകയും ഗ്രാന്‍റുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്‌ത നടപടിയിൽ നിന്നും കേന്ദ്രം പിന്മാറണമെന്നും സംസ്ഥാനങ്ങളെ കേന്ദ്രത്തിന്‍റെ കീഴ് ഘടകങ്ങളായി കാണുന്ന സമീപനം ഉപേക്ഷിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. 15-ാം ധനകാര്യ കമ്മിഷൻ സംസ്ഥാനത്തിന്‍റെ വിഹിതം നിശ്ചയിച്ചപ്പോൾ തന്നെ വലിയ നഷ്‌ടമാണ് ഉണ്ടായതെന്നും അതിന് പുറമെയാണ് ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതെന്നും പ്രമേയത്തിൽ സൂചിപ്പിക്കുന്നു. ഭരണഘടനാദത്തമായ സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം നഷ്‌ടപ്പെടുത്തുന്ന തരത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ ഇടപെടലെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നുണ്ട്.

ABOUT THE AUTHOR

...view details