കേരളം

kerala

ETV Bharat / state

കെഎസ്‌ആര്‍ടിസിയിലെ പ്രസവം : 'സേവനം മാതൃകാപരം', ബസ് ജീവനക്കാരെ അഭിനന്ദിച്ച് കെബി ഗണേഷ്‌ കുമാര്‍ - Delivery In KSRTC Bus

ബസില്‍ യുവതിക്ക് പ്രസവിക്കാന്‍ സൗകര്യം ഒരുക്കി നല്‍കിയ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രിയുടെ അഭിനന്ദനം. സേവനത്തിന് മന്ത്രിയുടെയും എംഡിയുടെയും അഭിനന്ദന പത്രവും കെഎസ്ആർടിസിയുടെ സത്‌സേവന രേഖയും.

KB GANESH KUMAR  കെഎസ്‌ആര്‍ടിസിയിലെ പ്രസവം  ബസ് ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി  MINISTER CONGRATULATE KSRTC DRIVER
Minister KB Ganesh Kumar (ETV Bharat)

By ETV Bharat Kerala Team

Published : May 31, 2024, 10:11 AM IST

ബസ് ജീവനക്കാരെ അഭിനന്ദിച്ച് കെബി ഗണേഷ്‌ കുമാര്‍ (ETV Bharat)

തിരുവനന്തപുരം :ബസിനുളളിൽ യുവതിക്ക് പ്രസവത്തിന് സൗകര്യമൊരുക്കിയ കെഎസ്ആർടിസി ജീവനക്കാർക്ക് അഭിനന്ദനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കെഎസ്ആർടിസി തൊട്ടിൽപ്പാലം യൂണിറ്റിലെ ഡ്രൈവർ എ.വി ഷിജിത്ത്, കണ്ടക്‌ടർ ടി.പി അജയൻ എന്നിവരെ മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഏറ്റവും അഭിനന്ദനാർഹവും മാതൃകാപരവുമായി സേവനമനുഷ്‌ഠിച്ച രണ്ട് ജീവനക്കാർക്കും മന്ത്രിയുടെയും എംഡിയുടെയും അഭിനന്ദന പത്രവും കെഎസ്ആർടിസിയുടെ സത്‌സേവന രേഖയും നൽകുമെന്നും മന്ത്രി അറിയിച്ചു. ബസിനുള്ളിൽ ജനിച്ച കുഞ്ഞിന് മന്ത്രി സമ്മാനവും നൽകി.

ബുധനാഴ്‌ചയാണ് (മെയ് 29) കെഎസ്‌ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചത്. തൃശൂരിൽ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് വരികയായിരുന്ന ബസിലാണ് സംഭവം. തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ബസ് പേരാമംഗലം പൊലീസ് സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ബസ് ജീവനക്കാര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ യുവതി പ്രസവിച്ചു. ആശുപത്രിയിലെത്തിച്ച ബസില്‍ കയറി ഡോക്‌ടര്‍ യുവതിയെ പരിചരിക്കുകയുമായിരുന്നു.

Also Read:തിരക്കേറിയ റോഡിൽ കുഞ്ഞിന് ജന്മം നൽകി യുവതി; രക്ഷക്കെത്തിയ നഴ്‌സുമാർക്ക് അഭിനന്ദന പ്രവാഹം

ABOUT THE AUTHOR

...view details