തിരുവനന്തപുരം: കാട്ടാക്കടയിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കുടപ്പനക്കുന്ന്, വടക്കേക്കര വാറുവിളാകത്ത് വീട്ടിൽ 31 വയസുള്ള രഞ്ജിത്തിനായുള്ള തിരച്ചിലാണ് ഊർജ്ജിതമാക്കിയത്. ഇതിനുപിന്നാലെ ഇന്ന് പ്രതിയെ കണ്ടെത്താനുള്ള ലുക്കൗട്ട് നോട്ടീസും അന്വേഷണസംഘം പുറപ്പെടുവിച്ചു.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പൊലീസ് സ്‌റ്റേഷൻ ക്രൈം നമ്പർ 506/2024 Us 323,302 IPC പ്രകാരമുള്ള കേസിലെ പ്രതിയാണ് രഞ്ജിത്ത്. ഉദ്ദേശം 110 സെമീ ഉയരവും ഒത്ത ശരീരവുമുള്ള ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി സിസിടിവി ദൃശ്യത്തിൽ നീലനിറത്തിലുള്ള കൈലിയും നീല ടീഷർട്ടും ധരിച്ചിട്ടുണ്ട്. പ്രതി ഓട്ടോറിക്ഷകളിൽ കൈകാണിച്ച് കയറി സഞ്ചരിക്കുന്നതായും, ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചശേഷം കാശ്
കൊടുക്കാതെ പോകുന്നതായുമുള്ള വിവരം അന്വേക്ഷണ സംഘത്തിന് ലഭിച്ചിരുന്നു.