തിരുവനന്തപുരം: പിതൃക്കളുടെ ആത്മശാന്തിക്കായുളള കർക്കടകവാവിനോടനുബന്ധമുളള പിതൃതർപ്പണ ചടങ്ങ് ശനിയാഴ്‌ച (ജൂലൈ 03). കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനായുളള ഒരുക്കങ്ങള്‍ ക്ഷേത്രങ്ങളില്‍ പൂര്‍ത്തിയായി. ശനിയാഴ്‌ച പുലര്‍ച്ചെ മുതല്‍ തന്നെ ബലിയിടാനുള്ള സൗകര്യങ്ങൾ ക്ഷേത്രങ്ങളില്‍ ഉണ്ടായിരിക്കുന്നതായിരിക്കും.
ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പ്രകൃതിദുരന്തമുണ്ടായ പശ്ചാത്തലത്തിൽ ബലിതർപ്പണത്തിന് എല്ലാവിധ സുരക്ഷയും ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ടായിരുന്നു. ആയതിനാൽ ഇത്തവണ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നീ ക്ഷേത്രങ്ങളിലാണ് ബലിതർപ്പണത്തിനുളള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതു കൂടാതെ കേരളത്തിലെ ചെറുക്ഷേത്രങ്ങളും സ്‌നാന ഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.