കോഴിക്കോട് :കാപ്പാട്-തൂവപ്പാറ-കൊയിലാണ്ടി ഹാർബർ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. കനത്ത കടൽക്ഷോഭത്തെ തുടർന്നാണ് റോഡ് പൂർണമായും തകർന്നത്. റോഡിന് നടുവിൽ പല ഇടങ്ങളിലായി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതിനാൽ കാൽനടയാത്രക്കാർക്കും റോഡ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്.
കടലിനോട് ചേർന്ന കോൺക്രീറ്റ് ഭിത്തികൾ പൂർണമായും തകർന്ന നിലയിലാണ്. കടൽക്ഷോഭം തടയാനിട്ട കരിങ്കല്ലുകളും കടലിലേക്ക് പതിച്ചു. മൂന്നര മീറ്ററോളം കടൽ കയറിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.