കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസിൽ കരുണാകരനാണ് (86) ദുരൂഹ സാഹചര്യത്തിൽമരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം.
ജയിലിലെ പത്താം ബ്ലോക്കിലെ ജീവപര്യന്തം തടവുകാരനായിരുന്ന കരുണാകരനെ വീണ് പരിക്കേറ്റ് ബോധരഹിതനായ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.