ഹൈദരാബാദ്: ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങിന്‍റെ ഫ്ലാഗ്‌ഷിപ്പ് സ്‌മാർട്ട്‌ഫോൺ സീരീസായ എസ് 25 സീരീസ് കഴിഞ്ഞ ജനുവരി 22നാണ് പുറത്തിറക്കിയത്. ഇതിനുപിന്നാലെ തങ്ങളുടെ എഡ്‌ജ് സീരീസിൽ 9 വർഷങ്ങൾക്ക് ശേഷം പുതിയ മോഡൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി ഗാലക്‌സി അൾപാക്ക്‌ഡ് ഇവന്‍റിൽ സൂചന നൽകിയിരുന്നു. സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജ് എന്ന പേരിലാണ് പുതിയ ഫോണിന്‍റെ ടീസർ കമ്പനി പുറത്തുവിട്ടിരുന്നത്. ഇപ്പോൾ ഈ ഫോൺ ഗീക്ക്ബെഞ്ച് ഡാറ്റാബേസ് വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്.
എസ് 25 എഡ്‌ജിന്‍റെ യൂറോപ്യൻ പതിപ്പാണ് ഗീക്ക്ബെഞ്ച് വെബ്‌സൈറ്റിൽ SM-S937B എന്ന മോഡൽ നമ്പറിൽ കണ്ടെത്തിയത്. ഫോണിനെക്കുറിച്ചുള്ള ചില വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ഗീക്ക്ബെഞ്ച് ലിസ്റ്റിങ് അനുസരിച്ച്, SM-S937B മോഡൽ നമ്പറിൽ വരാനിരിക്കുന്ന ഫോണിന്‍റെ പ്രോസസറിനായി സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ആയിരിക്കും ഉപയോഗിക്കാൻ സാധ്യത.
![സാംസങ് ഗാലക്‌സി GALAXY S25 EDGE RELEASE DATE SAMSUNG GALAXY S25 S25 EDGE LAUNCH NEW](https://etvbharatimages.akamaized.net/etvbharat/prod-images/12-02-2025/23529581_s25-edge.jpg)
എസ് 25 എഡ്‌ജിന്‍റെ ചിപ്‌സെറ്റ്: ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ ചിപ്പിന്‍റെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും സിപിയു, ജിപിയു എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ കമ്പനി വരാനിരിക്കുന്ന ഫോണിന് ഏത് ചിപ്‌സെറ്റാകും നൽകുകയെന്നതിനെക്കുറിച്ച് സൂചന ലഭിക്കും. 4.47G ഹെട്‌സിൽ ക്ലോക്ക് ചെയ്‌ത രണ്ട് പ്രൈം സിപിയു കോറുകളുമായാണ് ഈ ചിപ്‌സെറ്റ് വരുന്നത്. അതേസമയം, 6 പെർഫോമൻസ് കോറുകൾ 3.53 ഹെട്‌സിൽ പ്രവർത്തിക്കും. ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ എസ് 25 അൾട്രായിലും കമ്പനി ഇതേ കോമ്പിനേഷനിലുള്ള ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഗാലക്‌സി എസ് 25 എഡ്‌ജ് സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിൽ തന്നെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും എസ് 25 എഡ്‌ജ് വരുകയെന്നും ഗീക്ക്‌ബെഞ്ച് ലിസ്റ്റിങ് സ്ഥിരീകരിച്ചിട്ടുണ്ട്. 12 ജിബി റാം പിന്തുണയും ഫോണിൽ പ്രതീക്ഷിക്കാം..
പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ: റിപ്പോർട്ടുകൾ പ്രകാരം, സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജിൽ 120 ഹെട്‌സ് റിഫ്രഷ് റേറ്റോടുകൂടിയ 6.7 ഇഞ്ച് S-AMOLED LTPO സ്ക്രീൻ, 2600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്, 25W ഫാസ്റ്റ് ചാർജിങ് പിന്തുണ, 3900 എൾഎഎച്ച് ബാറ്ററി എന്നിവ പ്രതീക്ഷിക്കാം. 12 ജിബി റാമോടുകൂടിയ 512 ജിബി ഇന്‍റേണൽ സ്റ്റോറേജ് ഫോണിൽ ഫീച്ചർ ചെയ്യാം. എസ് 25 അൾട്രായ്‌ക്ക് സമാനമായി 200MP HP2 പ്രൈമറി ക്യാമറ സെൻസർ എഡ്‌ജിലും പ്രതീക്ഷിക്കാം. 12 എംപി അൾട്രാവൈഡ് ആംഗിൾ ലെൻസും ഉണ്ടാകാം.
സ്ലിം ഡിസൈനാകുമെന്ന് സൂചന: അതേസമയം വരാനിരിക്കുന്നത് വണ്ണം കുറഞ്ഞ സ്ലിം ഡിസൈനിലുള്ള ഫോണായിരിക്കുമെന്നും സൂചനകളുണ്ട്. 5.84 മില്ലീമീറ്റർ മാത്രമായിരിക്കും വരാനിരിക്കുന്ന ഫോണിന്‍റെ വണ്ണമെന്നും സൂചനയുണ്ട്. പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ആപ്പിളിന്‍റെ വരാനിരിക്കുന്ന ഐഫോൺ 17 എയറിന് എതിരാളിയായി എസ് 25 എഡ്‌ജ് പുറത്തിറക്കാനും സാധ്യതയുണ്ട്
Also Read:
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് കുറഞ്ഞ വിലയിൽ എവിടെ ലഭിക്കും? വിവിധ രാജ്യങ്ങളിലെ വിലയറിയാം...
- സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഗ്രേഡുകളുണ്ടോ? എസ് 24 അൾട്രയുമായി താരതമ്യം ചെയ്യാം...
- വരാനിരിക്കുന്ന ബജറ്റ് ഫ്രണ്ട്‌ലി ഐഫോണിന്‍റെ ഡിസൈൻ ചോർന്നു: കാര്യമായ അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കാമോ? വിശദമായറിയാം..
- എന്‍റമ്മോ... ഇത്രയും വണ്ണം കുറഞ്ഞ ഫോൾഡബിൾ ഫോണോ !! ഓപ്പോ ഫൈൻഡ് എൻ 5 ലോഞ്ച് ഫെബ്രുവരി 20ന്: വിശദാംശങ്ങൾ
- വെറും രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ 4.3 ലക്ഷം പ്രീ-ബുക്കിങുകൾ: സാംസങ് ഗാലക്‌സി എസ് 25 സീരീസിന് ഇന്ത്യയിൽ ലഭിച്ചത് മികച്ച പ്രതികരണം