കേരളം

kerala

ETV Bharat / state

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ - KANJIRAPPALLY DOUBLE MURDER CASE

2022 മാർച്ചിലാണ് കേസിനാസ്‌പദമായ സംഭവം.

KANJIRAPPALLY MURDER CASE  കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം  ഇരട്ട കൊലപാതക കേസ് വിധി നാളെ  Double Murder Case Court Verdict
Convicted George Kurian (ETV Bharat)

By ETV Bharat Kerala Team

Published : Dec 19, 2024, 3:14 PM IST

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസിലെ ശിക്ഷാവിധി നാളെ (ഡിസംബര്‍ 20). സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃ സഹോദരനെയും വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി.

കാഞ്ഞിരപ്പള്ളിയിലെ കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യനാണ് (പാപ്പൻ 52) പ്രതി. ഐപിസി 302, 449, 506 -(2), ഇന്ത്യൻ ആയുധ നിയമം 30 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കോട്ടയം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജിയാണ് കേസ് പരിഗണിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

2022 മാർച്ച് ഏഴിനാണ് കേസിനാസ്‌പദമായ സംഭവം. ജോർജിൻ്റെ ഇളയ സഹോദരൻ രഞ്ജു കുര്യൻ (50) മാതൃ സഹോദരൻ മാത്യു സ്‌കറിയ (78) എന്നിവരെ കാഞ്ഞിരപ്പള്ളിയിലെ കുടുംബ വീട്ടിൽ വച്ച് വെടിവെച്ച് കൊന്നു എന്നാണ് കേസ്. കേസിൽ സർക്കാരിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ് അജയൻ, അഡ്വ.നിബു ജോൺ, അഡ്വ. അഖിൽ വിജയ്, അഡ്വ.സ്വാതി എസ്. ശിവൻ എന്നിവർ ഹാജരായി.

Also Read:കാഞ്ഞങ്ങാട് സബ് കലക്‌ടറുടെ കാർ ജപ്‌തി ചെയ്‌ത് ഹൊസ്‌ദുർഗ് സബ് കോടതി

ABOUT THE AUTHOR

...view details