തൃശൂർ:മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിൻ്റെ പ്രതികരണം ശരിയായില്ലെന്ന് കെ സുധാകരൻ എംപി. 'അദ്ദേഹം തന്നെക്കാളും ഉയർന്ന നിലവാരത്തിലാണ് പാർട്ടിക്കകത്ത് നിൽക്കുന്നത്. വർക്കിങ് കമ്മിറ്റി അംഗമാണ്. ഒരു വർക്കിങ് കമ്മിറ്റി അംഗം പാർട്ടിക്കകത്താണ് സംസാരിക്കേണ്ടത്. ശശി തരൂർ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത് ശരിയായില്ല.
അദ്ദേഹത്തെ എല്ലാ കാലവും പിന്തുണച്ച ആളാണ് താൻ. ഇപ്പോഴും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നു. പക്ഷേ അതിര് വിട്ടു പോകരുതെന്ന് തനിക്ക് ആഗ്രഹമുണ്ട്. സിപിഎമ്മിലേക്ക് പോകുന്നതിനുള്ള സാധ്യതയൊന്നും താൻ കാണുന്നില്ല. തരൂർ കോൺഗ്രസ് വിട്ടുപോകുമെന്ന് താൻ കരുതുന്നില്ല. അദ്ദേഹം പറഞ്ഞതെല്ലാം കോൺഗ്രസിനുള്ളിൽ ഒരു മുറുമുറുപ്പുണ്ടാക്കി.
എന്തിനെയും ഏതിനെയും എതിർക്കാനും നിലനിർത്തിക്കൊണ്ടുപോകാനും കരുത്തുപകരാനും സാധിക്കുന്ന രീതിയിലൊരു പ്രവർത്തനത്തിന്, വഴിമരുന്നിടുകയാണ് ചെയ്‌തതെന്നാണ് താൻ കരുതുന്നതെന്ന് കെ സുധാകരൻ പറഞ്ഞു.
കെ സുധാകരൻ എംപി മാധ്യമങ്ങളോട്. (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോൺഗ്രസിൽ നല്ലൊരു നേതാവില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നുള്ള ചോദ്യത്തിന്, അത് ശരിയായിരിക്കാമെന്നും തൻ്റെ നേതൃത്വത്തെക്കുറിച്ച് വിലയിരുത്തേണ്ടത് അദ്ദേഹത്തെപ്പോലെയുള്ള ആളുകള്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിന് അങ്ങനെയാണ് തോന്നിയതെങ്കിൽ തനിക്ക് അതിനെക്കുറിച്ച് അഭിപ്രായമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിപിഎമ്മിനെ പിൻതാങ്ങി ശശി തരൂർ സംസാരിക്കുന്നുണ്ട്, ഇത് അഭിമുഖത്തിന് മുൻപ് അദ്ദേഹം തന്നെയുണ്ടാക്കിയ കളവ് തന്നെയായിരുന്നോ എന്ന ചോദ്യത്തിന് ബോധപൂർവമുള്ള കളവാണെന്ന് തോന്നുന്നില്ലെന്നായിരുന്നു മറുപടി. കുടുക്കിൽ വീണുപോയതാണെന്നാണ് തനിക്ക് തോന്നുന്നത്. അദ്ദേഹത്തിന് ഇനിയും തിരുത്താം. തിരുത്താവുന്ന കാര്യങ്ങൾ മാത്രമേയുള്ളൂ. എ കെ ബാലൻ ചൂണ്ടയിട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, ബാലൻ്റെ ചൂണ്ടയ്‌ക്കൊന്നും ഇപ്പോൾ വിലപോകില്ലെന്നും കെ സുധാകരൻ പരിഹസിച്ചു.
Also Read:'തനിക്ക് മറ്റ് ഓപ്ഷനുകള്‍ ഉണ്ട്'; നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാമതും പ്രതിപക്ഷത്താകുമെന്ന് തരൂർ