കേരളം

kerala

ETV Bharat / state

'സിപിഎം സംഘപരിവാറിന് സറണ്ടറായി'; ബിജെപിയുമായി ബന്ധം തുടങ്ങിയിട്ട് വർഷങ്ങളായെന്ന് കെ സുധാകരൻ - K Sudhakaran On CPIM and cm

സിപിഐമ്മിനേയും മുഖ്യമന്ത്രിയേയും വിമർശിച്ച് കെ സുധാകരൻ. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന് അദ്ദേഹം ആരോപിച്ചു.

K SUDHAKARAN CONGRESS  K SUDHAKARAN AGAINST CPIM  K SUDHAKARAN ON CASE AGAINST ADGP  LATEST NEWS IN MALAYALAM
KPCC President K Sudhakaran (ETV Bharat)

By ETV Bharat Kerala Team

Published : Sep 25, 2024, 3:51 PM IST

വയനാട്:സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണം ആരെ ബോധിപ്പിക്കാനാണെന്ന് കെ സുധാകരൻ ചോദിച്ചു. വയനാട്ടിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കെ സുധാകരൻ സംസാരിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എ‍ഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണെന്ന് സുധാകരൻ ആരോപിച്ചു. എഡിജിപിക്കെതിരായ അന്വേഷണം പ്രഹസനമാണെന്നും ഞങ്ങൾക്കതിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനല്ല ഈ അന്വേഷണം. സിപിഎം പ്രസ്ഥാനം സംഘപരിവാറിന് സറണ്ടറായി എന്നും ബിജെപി-സിപിഐഎം അവിഹിത ബന്ധം തുടങ്ങിയിട് വർഷങ്ങളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് എതിരായ ഒരു കേസും കേന്ദ്രം അന്വേഷിക്കുന്നില്ലെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി. എസ്എൻസി ലാവ്ലിൻ കേസ് എത്ര തവണ മാറ്റിയെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയൻ്റെയും മക്കളുടെയും എല്ലാ കേസുകളും ബിജെപിയും അവരുടെ ഉദ്യോഗസ്ഥരും എഴുതി തള്ളി. സുരേഷ് ഗോപി തൃശൂർ എടുക്കും എന്ന് പറഞ്ഞു എന്നാൽ എടുത്തില്ല, സിപിഎം കൊടുത്തുവെന്നും കെ സുധാകരൻ വിമർശിച്ചു.

Also Read:'തൃശൂരിലെ ബിജെപി വിജയം പിണറായിയുടെ സംഭാവന, നീക്കം സ്വര്‍ണക്കടത്തില്‍ മകളെ രക്ഷിക്കാന്‍': കെ സുധാകരന്‍

ABOUT THE AUTHOR

...view details