തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മരിച്ചജോയിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം റെയിൽവേയ്‌ക്കുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. റെയിൽവേയുടെ ഭാഗത്ത് നിന്ന് തികഞ്ഞ അലംഭാവമാണ് കണ്ടുവരുന്നതെന്നും അദ്ദേഹം. ജോയിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.മുരളീധരന്‍.
സർക്കാരും റെയിൽവേയും കൈകോർത്ത് ജോയിയുടെ മാതാവിന് കിടപ്പാടം ഉൾപ്പെടെ ഒരുക്കാൻ തയ്യാറാകണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയാണ് ആകെ നൽകിയിട്ടുള്ളത്. ഇവർക്ക് താമസിക്കുവാനുള്ള സ്ഥലം കണ്ടുപിടിച്ച് വീട് പണിയാൻ തിരുവനന്തപുരം നഗരസഭയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നഗരസഭയ്‌ക്ക് സ്ഥലം വാങ്ങി വീട് വയ്‌ക്കാനുള്ള ഫണ്ട് ഉണ്ടാകുമോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു.