കേരളം

kerala

ETV Bharat / state

ഒരു ലക്ഷത്തിനടുത്ത് മാസം ശമ്പളം; കേരള പൊലീസില്‍ എസ്‌ഐ ഉള്‍പ്പെടെ നിരവധി ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ... - JOB VACANCIES IN KERALA POLICE

പൊലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയന്‍), വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പൊലീസ് ബറ്റാലിയന്‍), എസ്.ഐ. (ട്രെയിനി), ആംഡ് പൊലീസ് എസ്.ഐ. (ട്രെയിനി), പൊലീസ് കോണ്‍സ്റ്റബിള്‍ എന്നീ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

KERALA POLICE JOB VACANCY  HOW TO APPLY KERALA POLICE JOB  കേരള പൊലീസില്‍ നിരവധി ഒഴിവുകള്‍  VARIOUS POSTS IN KERALA POLICE
Representative Image (@ Kerala Police Facebook)

By ETV Bharat Kerala Team

Published : Jan 25, 2025, 12:29 PM IST

കേരള പൊലീസില്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നിരവധി അവസരങ്ങള്‍. വിവിധ തസ്‌തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പൊലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയന്‍), വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പൊലീസ് ബറ്റാലിയന്‍), എസ്.ഐ. (ട്രെയിനി), ആംഡ് പൊലീസ് എസ്.ഐ. (ട്രെയിനി), പൊലീസ് കോണ്‍സ്റ്റബിള്‍ എന്നീ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കേരള പൊലീസിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 29.01.2025 ആണ്. ഓരോ തസ്‌തികകളിലേക്കും അനുയോജ്യമായ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പൊലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയന്‍), വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (വുമണ്‍ പൊലീസ് ബറ്റാലിയന്‍) എന്നീ തസ്‌തികകളിലേക്ക് പ്ലസ്‌ ടുവും, എസ്.ഐ. (ട്രെയിനി), ആംഡ് പൊലീസ് എസ്.ഐ. (ട്രെയിനി) എന്നീ തസ്‌തികകളിലേക്ക് ഡിഗ്രിയുമാണ് യോഗ്യത. ജോലിക്ക് അപേക്ഷിക്കാൻ https://thulasi.psc.kerala.gov.in/thulasi/

എസ്.ഐ. (ട്രെയിനി)

45,600 മുതല്‍ 95,600 രൂപ വരെയാണ് എസ്ഐ ട്രെയിനിയുടെ പ്രതിമാസ ശമ്പളം. ഡിഗ്രിയാണ് യോഗ്യത. എത്ര ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നു എന്നതിന്‍റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. വരുന്ന ഒഴിവുകള്‍ അനുസരിച്ച് നിയമനം നടത്തും. എഴുത്തുപരീക്ഷ, മെഡിക്കല്‍, ഫിസിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - https://www.keralapsc.gov.in/.../2024-12/noti-510-512-24.pdf

ആംഡ് പൊലീസ് എസ്.ഐ. (ട്രെയിനി)

45,600 മുതല്‍ 95,600 രൂപ വരെയാണ് ആംഡ് പൊലീസ് എസ്.ഐയുടെ (ട്രെയിനി) പ്രതിമാസ ശമ്പളം. ഡിഗ്രിയാണ് യോഗ്യത. എത്ര ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നു എന്നതിന്‍റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. വരുന്ന ഒഴിവുകള്‍ അനുസരിച്ച് നിയമനം നടത്തും. എഴുത്തുപരീക്ഷ, മെഡിക്കല്‍, ഫിസിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - https://www.keralapsc.gov.in/.../2024-12/noti-508-509-24.pdf

പൊലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി)

31,100 രൂപ മുതല്‍ 66,800 രൂപ വരെയാണ് പൊലീസ് കോണ്‍സ്റ്റബിളിന്‍റെ പ്രതിമാസ ശമ്പളം. പ്ലസ്‌ ടുവാണ് യോഗ്യത. തിരുവനന്തപുരം (എസ്എപി), പത്തനംതിട്ട (കെഎപി III), ഇടുക്കി (കെഎപി വി), എറണാകുളം (കെഎപി ഐ), തൃശൂർ (കെഎപി II), മലപ്പുറം (എംഎസ്പി), കാസർകോട് (കെഎപി IV) എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന ഒഴിവുകൾ. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://www.keralapsc.gov.in/.../2025-01/noti-740-24.pdf

വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍

31,100 രൂപ മുതല്‍ 66,800 രൂപ വരെയാണ് വുമണ്‍ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ പ്രതിമാസ ശമ്പളം. പ്ലസ് ടുവാണ് യോഗ്യത. എത്ര ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നു എന്നതിന്‍റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. വരുന്ന ഒഴിവുകള്‍ അനുസരിച്ച് നിയമനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://www.keralapsc.gov.in/.../2025-01/noti-582-24.pdf

ABOUT THE AUTHOR

...view details