കേരളം

kerala

ETV Bharat / state

ജസ്‌ന തിരോധാന കേസ്: മുണ്ടക്കയത്തെ ലോഡ്‌ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴിയെടുക്കുന്നു - Jesna Missing Case Updates - JESNA MISSING CASE UPDATES

ജസ്‌ന തിരോധാന കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ലോഡ്‌ജ് ജീവനക്കാരിയുടെ മൊഴിയെടുപ്പ് തുടങ്ങി. മുണ്ടക്കയം റെസ്റ്റ് ഹൗസിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. നേരത്തെ ലോഡ്‌ജ് ഉടമയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.

JESNA MISSING CASE  JESNA CASE CBI INVESTIGATION  ജസ്‌ന തിരോധാന കേസ്  ജസ്‌ന തിരോധാനം സിബിഐ അന്വേഷണം
Jesna (ETV Bharat)

By ETV Bharat Kerala Team

Published : Aug 21, 2024, 12:38 PM IST

കോട്ടയം: ജസ്‌ന തിരോധാന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. മുണ്ടക്കയത്തെ ലോഡ്‌ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴിയെടുപ്പ് തുടങ്ങി. മുണ്ടക്കയം റെസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയാണ് സിബിഐ മൊഴിയെടുക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തുന്നത്.

ജസ്‌നയെ കാണാതാകുന്നതിന് ഏതാനും ദിവസം മുമ്പ് ലോഡ്‌ജില്‍ വച്ച് ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായാണ് ജീവനക്കാരി പറയുന്നത്. ജസ്‌നയെ കണ്ടെന്ന് സംശയിക്കുന്ന ലോഡ്‌ജിന്‍റെ ഉടമ ബിജു സേവ്യറിന്‍റെ മൊഴി ഇന്നലെ (ഓഗസ്റ്റ് 20) അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ആറ് വർഷം മുമ്പാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന ജസ്‌നയെ മുക്കൂട്ടുതറയിൽ നിന്നും കാണാതായത്.

Also Read:'ജസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടിരുന്നു'; വെളിപ്പെടുത്തലുമായി മുന്‍ ലോഡ്‌ജ് ജീവനക്കാരി

ABOUT THE AUTHOR

...view details