ഇടുക്കി:തേക്കടിയിലെത്തിയ ഇസ്രയേൽ സ്വദേശികളായ വിനോദ സഞ്ചാരികളെ കടയിൽ നിന്ന് അപമാനിച്ച് ഇറക്കി വിട്ടു. എന്നാൽ പിന്നീട് മറ്റ് വ്യാപാരികൾ പ്രശ്‌നത്തിൽ ഇടപെട്ടതോട സ്ഥാപനം നടത്തിപ്പുകാർ സഞ്ചാരികളോട് മാപ്പ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവമുണ്ടായത്.
ആനവച്ചാലിന് സമീപത്തെ കരകൗശല വിൽപന കേന്ദ്രത്തിൽ വച്ചാണ് വിദേശികൾക്ക് മോശം അനുഭവം നേരിട്ടത്. ഫുട്‌പാത്തിലൂടെ നടന്നു പോകുകയായിരുന്ന സഞ്ചാരികളെ കടയിലേക്ക് വിളിച്ച് കയറ്റുകയായിരുന്നു. കരകൗശല വസ്‌തുക്കൾ നോക്കുന്നതിനിടെ സഞ്ചാരികൾ ഇസ്രയേൽ സ്വദേശികളാണെന്ന് കടയിലുള്ളവർ മനസിലാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക