എറണാകുളം : കേരളത്തിൻ്റെ വ്യവസായ നിക്ഷേപ രംഗത്ത് പുതിയ പ്രതീക്ഷകളുമായി ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയിൽ പ്രൗഢമായ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപക സംഗമം ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിൻ്റെ നിക്ഷേപരംഗം വലിയ മുന്നേറ്റത്തിൻ്റെ പാതയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ ഘട്ടത്തിലാണ് ആഗോള നിക്ഷേപകരെയും, ഈ രംഗത്തെ ദീർഘ വീക്ഷണമുള്ളവരെയും വിദഗ്‌ധരെയും ഒരുമിപ്പിച്ച് കേരളത്തിൻ്റെ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനായി ആഗോള നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. വ്യവസായ പുരോഗതിയുടെ ഫെസിലിറ്റേറ്ററായാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്.
ഇന്‍വെസ്റ്റ് കേരള ആഗോള സംഗമത്തില്‍ നിന്ന് (ETV Bharat) നിക്ഷേപകർ ചുവപ്പു നാട കുരിക്കിനെ പറ്റി ആശങ്കപ്പെടേണ്ടതില്ലന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. റോഡ്, റെയിൽ വികസനത്തോടൊപ്പം, ദേശീയ പാതകൾ ഉൾപ്പടെ എല്ലാ റോഡുകളുടെയും വികസനം ഉറപ്പാക്കി. പവർകട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഭൂമി കിട്ടാത്തതിൻ്റെ പേരിൽ ഒരു നിക്ഷേപകനും കേരളത്തിൽ നിന്ന് മടങ്ങേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഇൻ്റർനെറ്റ് കണക്‌ടിവിറ്റി ജനങ്ങളുടെ അവകാശമായി അംഗീകരിക്കുകയും സ്‌കൂളുകളിലും കോളജുകളിലും വിദൂര പ്രദേശങ്ങളിലും നെറ്റ് കണക്റ്റിവിറ്റി നൽകാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്‌തിട്ടുണ്ട്. 2022ലെ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, കേരളത്തിൽ 100 പേരിൽ 87 പേർക്ക് ഇൻ്റർനെറ്റ് കണക്‌റ്റിവിറ്റി ഉണ്ട്. ദേശീയ ശരാശരി 100 പേർക്ക് 60 എന്ന നിലയിലാണ്.
Karan Adani At Invest Kerala Global Summit (ETV Bharat) മിതമായ നിരക്കിൽ കണക്റ്റിവിറ്റി നൽകുന്നതിൽ നല്ല പുരോഗതി കൈവരിച്ചു. കെ-ഫോൺ ഉപയോഗിച്ച് ഈ മേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നു. കേരള സർക്കാർ മാനുഷിക മൂലധനത്തിൻ്റെ ഗുണനിലവാരത്തിന് ഊന്നൽ നൽകുകയും തൊഴിൽ ദാതാക്കൾക്ക് ആവശ്യമായ വൈദഗ്ധ്യം തൊഴിലന്വേഷകരായ യുവാക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം രാജ്യത്ത് ഒന്നാമതാണന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൗധരി, വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും വ്യവസായ പ്രമുഖരും, മൂവായിരത്തിലധികം പ്രതിനിധികളുമാണ് രണ്ട് ദിവസത്തെ ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നത്. എഐ ആൻഡ് റോബോട്ടിക്‌സ്, എയ്‌റോസ്പേസ് ആൻഡ് ഡിഫൻസ്, ലോജിസ്റ്റിക്‌സ്, മാരിടൈം ആൻഡ് പാക്കേജിങ്, ഫാർമ-മെഡിക്കൽ ഉപകരങ്ങൾ- ബയോടെക്, പുനരുപയോഗ ഊർജം. ആയുർവേദം, ഫുഡ്‌ടെക്, മൂല്യവർധിത റബർ ഉത്‌പന്നങ്ങൾ, ടൂറിസം ആൻഡ് ഹോസ്‌പിറ്റാലിറ്റി, മാലിന്യ സംസ്ക്കരണം-നിയന്ത്രണം എന്നിവയാണ് ഇൻവെസ്റ്റ് കേരളയിൽ പ്രത്യേക ശ്രദ്ധ നൽകുന്ന മേഖലകൾ. രണ്ട് ദിവസങ്ങളിലായി മുപ്പതോളം സെഷനുകളിലാണ് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ നടക്കുക.
Also Read: കോട്ടയം റാഗിങ്; ജൂനിയേഴ്‌സിനെ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു, ഹോസ്‌റ്റൽ അധികൃതർക്ക് വീഴ്‌ചയുണ്ടായതായും കണ്ടെത്തൽ