എറണാകുളം : ഇന്ത്യൻ നാവികസേനയുടെ റിമോട്ട്ലി പൈലറ്റഡ് വിമാനം (RPA) തിങ്കളാഴ്‌ച കൊച്ചിയിൽ പരിശീലനം നടത്തുന്നതിനിടെ തകർന്നുവീണു. ഐഎൻഎസ് ഗരുഡ ബേസിൽ വൈകിട്ട് അഞ്ച് മണിക്കാണ് ആർപിഎ തകർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് നാവികസേന അറിയിച്ചു (Indian Navy's Remotely Piloted Aircraft Crashes In Kochi; No Casualty).
ഇന്നലെ (18.03.2024) വൈകിട്ട് 5 മണിക്ക് റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് സെർച്ചർ കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിൽ പതിവ് പരിശീലന പരിപാടിക്കിടെ റൺവേയിൽ നിന്ന് ഒരു മൈൽ അകലെ തകർന്നു വീണു. ആളപായമോ വസ്‌തുവകകൾക്ക് നാശനഷ്‌ടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.