കേരളം

kerala

ETV Bharat / state

ഐഎംഎ സംസ്ഥാന പ്രസിഡന്‍റായി ഡോ.കെഎ ശ്രീവിലാസന്‍; പുതിയ ഭാരവാഹികള്‍ ഇവരെല്ലാം - IMA ELECTED NEW STATE OFFICIALS

ഐഎംഎ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്ഥാനാരോഹണം നവംബര്‍ 10ന് നടക്കും

IMA NEW STATE OFFICIALS  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  ഐഎംഎ പുതിയ സംസ്ഥാന ഭാരവാഹികൾ  IMA KERALA OFFICIALS
IMA NEW STATE OFFICIALS (ETV Bharat)

By ETV Bharat Kerala Team

Published : Nov 5, 2024, 6:22 PM IST

തൃശൂർ:ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. കെഎ ശ്രീവിലാസന്‍ ഐഎംഎ സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഡോ.കെ ശശിധരന്‍ -സെക്രട്ടറി, ഡോ. റോയ് ആര്‍ ചന്ദ്രന്‍-ട്രഷറര്‍, ഡോ. അജിത പിഎന്‍ , ഡോ. സുദര്‍ശന്‍ കെ, ഡോ. മദന മോഹനന്‍ നായര്‍ ആര്‍- വൈസ് പ്രസിഡന്‍റ്, ഡോ. സണ്ണി ജോര്‍ജ് എലുവത്തിങ്കള്‍, ഡോ. അലക്‌സ് ഇട്ടിച്ചെറിയ, ഡോ എപി മൊഹമ്മദ്, ഡോ. മോഹന്‍ റോയ് ടി (ജോയിന്‍റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നവംബര്‍ 10ന് രാവിലെ 10 മണിക്ക് പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പുതിയ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും. ഐഎംഎ ദേശീയ പ്രസിഡന്‍റ് ഡോ. ആര്‍വി അശോകന്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

Also Read : 'വയനാട്ടുകാരുടെ മെഡിക്കൽ കോളജ് എന്ന സ്വപ്‌നം യാഥാർഥ്യമാക്കും', പ്രിയങ്ക ഗാന്ധിയുടെ ഉറപ്പ്

ABOUT THE AUTHOR

...view details