ഇടുക്കി:മാലിന്യമുക്‌ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി ജില്ലയിലെ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്താൻ തീരുമാനമായി. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന ഹരിതമിത്രം ആപ്ലിക്കേഷൻ്റെ പുരോഗതി, മഴക്കാലപൂർവ ശുചീകരണം എന്നിവയുടെ പുരോഗതി യോഗം വിലയിരുത്തി.
'മാലിന്യമുക്‌ത നവകേരളം': ഇടുക്കിയിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാന്‍ തീരുമാനം - Waste disposal activity intensifies - WASTE DISPOSAL ACTIVITY INTENSIFIES
തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിലാണ് മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുക.
Published : May 26, 2024, 11:05 PM IST
വരുന്ന ജൂൺ മാസത്തോടെ ആയിരത്തോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതമിത്രം ആപ്ലിക്കേഷൻ പൂർണ്ണമായും നടപ്പാക്കുമെന്നും അതോടുകൂടി ഡോർ ടു ഡോർ കളക്ഷൻ, എം സി എഫുകളുടെ പ്രവർത്തനം എന്നിവ കേന്ദ്രീകൃതമായ രീതിയിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പറഞ്ഞു. ജില്ലയിലെ മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങളിൽ മതിപ്പ് രേഖപ്പെടുത്തിയ അദ്ദേഹം ഹരിതമിത്രം ആപ്ലിക്കേഷൻ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും പറഞ്ഞു.