ഇടുക്കി :മഴ കനത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്‌ടർ ഷീബ ജോർജ്. ജില്ല ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് പറഞ്ഞു. രാത്രികാലങ്ങളിൽ മലയോര ഭാഗങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും തോടുകളിലും അരുവികളിലും ഇറങ്ങരുതെന്നും കലക്‌ടര്‍ നിർദേശിച്ചു.
കാലവർഷം; 'പൊതുജനങ്ങൾ ജാഗ്രത പാലിക്കണം': നിര്‍ദേശം നല്‍കി ഇടുക്കി ജില്ല കലക്‌ടർ - INSTRUCTIONS DUE RAINFALL IN IDUKKI - INSTRUCTIONS DUE RAINFALL IN IDUKKI
മഴയെത്തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയും ജില്ല ഭരണകൂടവും നൽകുന്ന നിർദേങ്ങൾ പാലിക്കാൻ ജില്ല കലക്‌ടർ പറഞ്ഞു.
Sheeba George IAS (ETV Bharat)
Published : Jun 2, 2024, 10:15 AM IST
ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണെന്ന് കലക്‌ടർ പറഞ്ഞു. എന്നാൽ പൊതുജനങ്ങളുടെ സഹകരണം കൂടി ഇക്കാര്യത്തിൽ വേണമെന്നും ജില്ല ഭരണകൂടവും നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും കലക്‌ടർ നിര്‍ദേശിച്ചു.
Also Read:സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിലടക്കം ജാഗ്രത നിർദേശം