കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസിലെ അതിജീവിതയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐ ജിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നല്‍കി.
അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതിനെ കുറിച്ചും അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ നിർദേശത്തിലുണ്ട്. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നല്‍കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.