കേരളം

kerala

ETV Bharat / state

ഐസിയു പീഡനക്കേസ്; കോളജ് പ്രിൻസിപ്പൽ ഡിഎംഇക്ക് റിപ്പോർട്ട് സമർപ്പിച്ചു - ICU sexual assault case updates - ICU SEXUAL ASSAULT CASE UPDATES

ഡോ കെ വി പ്രീതിയുടെ ഭാഗത്ത് നിന്ന് വീഴ്‌ച സംഭവിച്ചതായി പുനരന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് പരാതി നൽകുകയായിരുന്നു.

ഐസിയു പീഡനക്കേസ്  KOZHIKODE ICU SEXUAL ASSAULT CASE  SEXUAL ASSAULT CASE  KOZHIKODE MEDICAL COLLEGE
kozhikode Medical College (Etv Bharat)

By ETV Bharat Kerala Team

Published : Jul 10, 2024, 9:18 AM IST

കോഴിക്കോട് : മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്‌ടർക്ക് റിപ്പോർട്ട് നൽകി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. ഡോ കെ വി പ്രീതിക്കും ഡോ ഫാത്തിമ ബാനുവിനും എതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ കെ ജി സജികുമാർ വഴി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് നൽകിയ പരാതിയിലാണ് നടപടി.

അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയതിൽ, പരിശോധന നടത്തിയ ഡോ കെ വി പ്രീതിയുടെ ഭാഗത്ത് നിന്ന് വീഴ്‌ച സംഭവിച്ചതായി നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മിഷണർ ആയിരുന്ന ടി പി ജേക്കബ് നടത്തിയ പുനരന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത പരാതി നൽകിയത്.

ഡോ ഫാത്തിമ ബാനു ഡോ പ്രീതിക്കൊപ്പം ഇല്ലായിരുന്നു എന്നും അതിജീവിത മൊഴി നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഗൈനക്കോളജി വിഭാഗം മേധാവിയിൽ നിന്ന് വ്യക്തത വരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡി എം ഇ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷമുള്ള റിപ്പോർട്ടാണ് ഡിഎംഇക്ക് സമർപ്പിച്ചത്.

Also Read: ഐസിയു പീഡനക്കേസ്; ഡോക്‌ടർക്കെതിരെ അതിജീവിത പ്രിൻസിപ്പലിന് പരാതി നൽകി

ABOUT THE AUTHOR

...view details