കേരളം

kerala

ETV Bharat / state

എൻഎം വിജയൻ്റെയും മകൻ്റെയും മരണം; ഐസി ബാലകൃഷ്‌ണനെതിരെയും എൻഡി അപ്പച്ചനെതിരെയും പ്രേരണാക്കുറ്റം ചുമത്തി - NM VIJAYAN DEATH CASE UPDATE

ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയ നേതാക്കളെ അറസ്‌റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

IC BALAKRISHNAN ABETMENT OF SUICIDE  ND APPACHAN CHARGE ABETMENT SUICIDE  WAYANAD DCC TREASURER SUICIDE  വയനാട് ഡിസിസി സാമ്പത്തിക ക്രമക്കേട്
IC Balakrishnan MLA ND Appachan (ETV Bharat)

By ETV Bharat Kerala Team

Published : 19 hours ago

വയനാട്:ഡിസിസി ട്രഷറർ എൻഎം വിജയൻ്റെയും മകൻ ജിജേഷിന്‍റെയും മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രേരണ കുറ്റം ചുമത്തി. എംഎൽഎ ഐസി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചൻ, കോൺഗ്രസ് മുൻ നേതാവ് കെകെ ഗോപിനാഥൻ, പിവി ബാലചന്ദ്രൻ, എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്.

വിഷം കഴിച്ചു മരിക്കുന്നതിന് മുമ്പ് മൂത്ത മകൻ വിജേഷിന്‌ എഴുതിയ കത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രേരണക്കുറ്റത്തിന് കേസെടുത്തത്. വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിജയൻ വ്യക്തമാക്കുന്നത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാർട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി വിജയൻ പറയുന്നത്.

ഐസി ബാലകൃഷ്‌ണനും എൻഡി അപ്പച്ചനും ആവശ്യപ്പെട്ടതനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് വിജയൻ കത്തിൽ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എംഎൽഎയാണെന്ന് ആരോപിക്കുന്ന കത്തിൽ ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡിസിസി പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കൾ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന സ്വഭാവമുള്ള കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എഴുതി സൂക്ഷിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം പ്രേരണാ കുറ്റം ചുമത്തിയ കോണ്‍ഗ്രസ് നേതാക്കളെ അറസ്‌റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ഇതോടെ എന്‍എം വിജയന്‍റെ ആത്മഹത്യാക്കേസിന് പുതിയ മാനം നല്‍കുകയാണ്. എത്രയും പെട്ടെന്ന് തന്നെ എംഎല്‍എയെ അടക്കം അറസ്‌റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്. ഇതോടെ കുറിപ്പില്‍ പേര് പരാമര്‍ശിച്ച ഐസി ബാലകൃഷ്‌ണന്‍ എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, ഡിസിസി പ്രസിഡന്‍റ് കെകെ ഗോപിനാഥന്‍ തുടങ്ങിയവര്‍ക്ക് കുരുക്ക് മുറുകുകയായിരുന്നു.

ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. സുല്‍ത്താന്‍ബത്തേരി ഡിവൈഎസ്‌പി കെകെ അബ്‌ദുല്‍ ഷരീഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇതിനിടെ ആരോപണ വിധേയനായ ഐസി ബാലകൃഷ്‌ണന്‍ എംഎല്‍എ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മൂന്ന് ദിവസമായി പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നില്ല. പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നു. അതേസമയം ഐസി ബാലകൃഷ്‌ണന്‍ രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരിക്കുന്നത്.

Also Read:ഐസി ബാലകൃഷ്‌ണനും എൻഡി അപ്പച്ചനും കുരുക്ക് മുറുകുന്നു; ജീവനൊടുക്കിയ ഡിസിസി ട്രഷററുടെ കുറിപ്പിൽ പേരുകൾ

ABOUT THE AUTHOR

...view details