കേരളം

kerala

ETV Bharat / state

ആൺകുഞ്ഞ് ജനിക്കാനായി ഭർതൃവീട്ടുകാരുടെ നിർബന്ധം; ഹൈക്കോടതിയെ സമീപിച്ച് യുവതി

കുടുംബാരോഗ്യ ക്ഷേമ വകുപ്പടക്കമുള്ള എതിർ കക്ഷികളോട് ഹൈക്കോടതി ഈ കാര്യത്തിൽ നിലപാട് തേടിയിട്ടുണ്ട്

ആൺകുട്ടി ജനിക്കാൻ നിർബന്ധം  Gender Determination  ഗർഭസ്ഥ ശിശുവിന്‍റെ ലിംഗ നിർണ്ണയം  Kerala High Court
husband And Family forced for male child

By ETV Bharat Kerala Team

Published : Feb 23, 2024, 1:48 PM IST

എറണാകുളം :ആൺകുട്ടി ജനിക്കാനായി ഭർത്താവും ഭർതൃവീട്ടുകാരും നിർബന്ധിച്ചുവെന്നാരോപിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചു. പെൺകുട്ടി ജനിക്കരുതെന്ന ഉദ്ദേശത്തോടെ, ആൺകുട്ടി വേണമെന്ന തരത്തിൽ ഭർത്താവും, ഭർതൃവീട്ടുകാരും നിർദേശങ്ങൾ അടങ്ങിയ കുറിപ്പ് നൽകിയെന്നാക്ഷേപം ഉന്നയിച്ചുകൊണ്ടാണ് കൊല്ലം സ്വദേശിനി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഗർഭസ്ഥ ശിശുവിന്‍റെ ലിംഗ നിർണ്ണയവുമായി (Gender Determination of Unborn Baby) ബന്ധപ്പെട്ട നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് യുവതിയുടെ ആവശ്യം.

നേരത്തെ, കുടുംബാരോഗ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഹർജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇത്തരം സംഭവങ്ങൾ കേരളത്തിലും നടക്കുന്നുണ്ടെന്ന് കേൾക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് വാക്കാൽ അഭിപ്രായപ്പെട്ടു. തുടർന്ന് എതിർകക്ഷികളായ കുടുംബാരോഗ്യ ക്ഷേമ വകുപ്പിനോട് ഉള്‍പ്പടെ വിഷയത്തില്‍ നിലപാട് തേടി.

2012 ൽ വിവാഹം കഴിഞ്ഞ നാൾ മുതൽ ആരോഗ്യമുള്ള ആൺ കുട്ടി വേണമെന്ന തരത്തിൽ നിരന്തരം നിർദേശങ്ങളും മറ്റും ഭർത്താവും ഭർതൃവീട്ടുകാരും മുന്നോട്ടു വച്ചു. പെൺകുഞ്ഞ് സാമ്പത്തിക ബാധ്യതയാണെന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട്. പിന്നീട് 2014ൽ യുവതിയ്ക്ക് പെൺകുഞ്ഞ് ജനിച്ചതിനു ശേഷവും ക്രൂരതകൾ തുടർന്നുവെന്നും ഹർജിക്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ട്. കുടുംബ കോടതിയിലുൾപ്പെടെ യുവതിയും ഭർത്താവും തമ്മിൽ നിരവധി കേസുകൾ തീർപ്പാക്കാനായി ഉണ്ടെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു.

Also read : പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് നയാസ് റിമാൻഡിൽ

ABOUT THE AUTHOR

...view details