പത്തനംതിട്ട:ഭാര്യയെയും മാതാവിനെയും വീട്ടിൽ കയറി ആക്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി പന്തളം പൊലീസ്. അടൂർ പെരിങ്ങനാട് മേലൂട് പന്നി വേലിക്കൽ അനുരാജ് ഭവനം വീട്ടിൽ എ ആർ അനുരാജ്(34) ആണ് അറസ്‌റ്റിലായത്. പിണങ്ങി കഴിയുന്ന ഭാര്യയെ കാണാൻ അനുവദിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
അനുരാജിന്‍റെ ഭാര്യ രാജി രാജ്, അമ്മ ലക്ഷ്‌മി എന്നിവർക്കാണ് മർദനമേറ്റത്. തുടർന്ന് ഇരുവരും അടൂർ ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിലെത്തിയും ഇവരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തു.
വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 3) രാത്രി എട്ട് മണിയോടെ കുരമ്പാല സൗത്ത് മയിലാടും കുളത്തിലുള്ള ഭാര്യയുടെ വീട്ടിലെത്തിയ അനിരാജ് തന്‍റെ ഭാര്യയായ രാജിയെയും കുഞ്ഞിനെയും കാണണമെന്ന് ആവശ്യപ്പെട്ടു. രാവിലെ വരാൻ പറഞ്ഞപ്പോൾ അസഭ്യം വിളിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയായിരുന്നു. യുവതിയെയും മാതാവിനെയും ഇയാൾ ക്രൂരമായ മർദിച്ചു.