കേരളം

kerala

ETV Bharat / state

കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ യുവതിയെ നഗ്ന പൂജയ്‌ക്ക് നിർബന്ധിച്ചു; ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍ - Naked Worship In Kozhikode - NAKED WORSHIP IN KOZHIKODE

കോഴിക്കോട് യുവതിയെ നഗ്ന പൂജയ്‌ക്ക് നിർബന്ധിച്ചതായി പരാതി. കുടുംബ പ്രശ്‌നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടിയാണ് യുവതിയെ നഗ്ന പൂജയ്‌ക്ക് നിര്‍ബന്ധിച്ചത്. സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍.

കോഴിക്കോട് നഗ്ന പൂജ  ഭാര്യയെ നഗ്ന പൂജക്ക് നിര്‍ബന്ധിച്ചു  NAKED POOJA KOZHIKODE  MALAYALAM LATEST NEWS
Thamarassery Police Station (ETV Bharat)

By ETV Bharat Kerala Team

Published : Sep 18, 2024, 11:30 AM IST

കോഴിക്കോട് :താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജയ്‌ക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. താമരശ്ശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ് അറസ്റ്റിലായത്.

കുടുംബ പ്രശ്‌നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതീവ ദാരിദ്ര്യത്തിൽ കഴിയുകയാണ് യുവതിയും മൂന്ന് മക്കളും. പരാതി പറയാൻ പൊലീസ് സ്റ്റേഷനിൽ വരാൻ വണ്ടി കൂലി പോലുമില്ലാത്ത അവസ്ഥയായിരുന്നു യുവതിയുടേത്.

ഫോൺ കോളിൽ പരാതി ലഭിച്ച പ്രകാരം താമരശ്ശേരി സ്റ്റേഷനിലെ വനിത പൊലീസുകാരി വീട്ടിലെത്തി പരാതി രേഖപ്പെടുത്തുകയായിരുന്നു. ഒരു വർഷത്തിലേറെയായി യുവതി ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ്. ഇടയ്‌ക്ക് ഭര്‍ത്താവ് വന്ന് ഉപദ്രവിക്കും.

ഇതിനിടെയാണ് ഭർത്താവിന്‍റെ സുഹൃത്ത് പ്രകാശൻ വിളിക്കാനും മെസേജ് അയക്കാനും തുടങ്ങിയത്. കുടുംബ പ്രശ്‌നം പരിഹരിക്കുന്ന പൂജാരിയെ പോലെയാണ് പെരുമാറിയത്. നഗ്ന പൂജയ്‌ക്ക് നിർബന്ധിച്ചു.

വേറെ മാർഗമില്ലാതായതോടെ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു എന്ന് താമരശേരി ഡിവൈഎസ്‌പി പ്രമോദ് പറഞ്ഞു. ഭർത്താവിന്‍റെ ഒത്താശയോട് കൂടിയാണ് പ്രകാശൻ സ്ത്രീയെ ശല്യപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്‌ത ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

Also Read:ഹോളി ആഘോഷത്തിനിടെ ദളിത് സ്‌ത്രീയെ മർദിച്ച് നഗ്നയാക്കി നടത്തിച്ചു; നാല് സ്‌ത്രീകള്‍ അറസ്‌റ്റില്‍

ABOUT THE AUTHOR

...view details