തിരുവനന്തപുരം:കേരളത്തില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പ് വരുത്താന്‍ അഭ്യര്‍ത്ഥിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പ് വരുത്താന്‍ കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എം സഞ്ജയ് കൗള്‍ അഭ്യര്‍ത്ഥിച്ചു. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. അതിനാല്‍ പോളിങ് ബൂത്തിലേക്ക് പോകും മുമ്പേ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ കമ്മിഷന്‍ വഴികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫോണ്‍ മുഖേനയും ഓണ്‍ലൈനായും പേര് ഉറപ്പ് വരുത്താം
വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പരായ 1950 ലേക്ക് 0471 എന്ന എസ്‌ടിഡി കോഡ് ചേര്‍ത്ത് വിളിക്കുക. തുടര്‍ന്ന് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കുമ്പോള്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. 1950 എന്ന നമ്പരിലേക്ക് 'ഇ സി ഐ' എന്നു ടൈപ്പ് ചെയ്‌ത് സ്‌പേസ് ഇട്ട ശേഷം ഐഡി കാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്‌ത് അയച്ചാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ് എം എസ് ആയി ലഭിക്കും.