എന്തെങ്കിലും തരത്തിലുള്ള അസുഖം വന്നാല്‍ ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരാണ് നമ്മളില്‍ ഏറെ പേരും. പകര്‍ച്ച വ്യാധികളുടെ കാലത്തോ മറ്റ് രോഗങ്ങള്‍ കൂടുതല്‍ ആളുകളെ അലട്ടുന്ന സമയത്തോ സര്‍ക്കാര്‍ ആശുപത്രികളുടെ ഒപി കൗണ്ടറിന് മുന്നില്‍ നീണ്ട വരി തന്നെ കാണാനാകും. ചില രോഗങ്ങള്‍ മാറണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ പോകണം എന്ന് പഴമക്കാര്‍ പറയുന്നതും നാം കേള്‍ക്കാറുണ്ട്.
പലപ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഒപി ടിക്കറ്റ് ലഭിക്കണമെങ്കില്‍ അല്‍പം കാത്തുകെട്ടി കിടക്കേണ്ടി വരാറുണ്ട്. എന്നാല്‍ നമ്മുടെ കയ്യിലുള്ള സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ സിംപിളായി ഒപി ടിക്കറ്റ് എടുക്കാം. ഇത്രമാത്രം ചെയ്‌താല്‍ മതി.
- യൂസര്‍ ഫ്രെണ്ട്‌ലി ആയിട്ടുള്ള ഏതെങ്കിലും ഒരു സെര്‍ച്ച് ബാര്‍ (eg: Google Chrome) ല്‍ ehealth Kerala സെര്‍ച്ച് ചെയ്യുക.
- ആദ്യം കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്‌ത് login here ഓപ്‌ഷന്‍ തെരഞ്ഞെടുക്കുക.
- പുതിയൊരു ഇന്‍റര്‍ഫേസ് ഇപ്പോള്‍ തുറന്നുവരും. നേരത്തെ അക്കൗണ്ട് ക്രിയേറ്റ് ചെയ്‌തവരാണെങ്കില്‍ ആ വിവരങ്ങള്‍ വച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. ആദ്യമായി ലോഗിന്‍ ചെയ്യുന്നവരാണെങ്കില്‍ തുറന്നിരിക്കുന്ന ഇന്‍റര്‍ഫേസില്‍ New Registration? എന്നതില്‍ ക്ലിക് ചെയ്യുക. തുറന്നുവരുന്ന ഇന്‍റര്‍ഫേസില്‍ ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്‌ത് നല്‍കുക. ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാതെ ശ്രദ്ധിക്കുക.
- ശേഷം I Agree ക്ലിക്ക് ചെയ്‌ത് Proceed കൊടുക്കുക
- ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഒടിപി ടൈപ്പ് ചെയ്‌ത് verify കൊടുക്കുക.
- ഇപ്പോള്‍ മറ്റൊരു ഇന്‍റഫേസ് തുറന്നുവന്നിട്ടുണ്ടാകും. ഇതില്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ കാണാവുന്നതാണ്. ഇതിന് താഴെയായി മൊബൈല്‍ നമ്പര്‍ ചേര്‍ക്കുക.
- ശേഷം Submit കൊടുക്കുക. ഇതോടെ പുതിയ ഇന്‍റര്‍ഫേസിലേക്ക് കടക്കും.
- ഇതില്‍ രജിസ്ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയായി എന്ന് കാണിക്കുന്നതിനായി Your UHID registration has been completed successfully and generated UHID is xxxx (UHID Number), You will receive a SMS to the given mobile number xxxxxxxxxx with these details എന്ന് കാണിക്കും.
- ഇവിടെ നിന്ന് UHID നമ്പര്‍ കോപ്പി ചെയ്‌ത ശേഷം Ok ക്ലിക് ചെയ്യുക.
- ശേഷം തുറന്നു വരുന്ന ഇന്‍റഫേസില്‍ നിന്ന് ലോഗിന്‍ ക്ലിക്ക് ചെയ്‌ത് Login Here എന്ന ഇന്‍റഫേസില്‍ UHID പേസ്റ്റ് ചെയ്യുക.
- ഇതിന് താഴെയായി പാസ്‌വേഡും ടൈപ്പ് ചെയ്യേണ്ടതുണ്ട്. ഇവിടെയും UHID തന്നെയാണ് നല്‍കേണ്ടത്. ശേഷം കാണുന്ന കാപ്‌ച്ച കോഡ് ടൈപ്പ് ചെയ്‌ത് Login ചെയ്യുക.
- ഇപ്പോള്‍ തുറന്നുവരുന്ന ഇന്‍റര്‍ഫേസില്‍ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്‌ത് Proceed കൊടുക്കുക.
- മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി ടൈപ്പ് ചെയ്‌ത് Verify ക്ലിക് ചെയ്യുക.
- Mobile Number updated and verified successfully എന്നൊരു പോപ്പ്‌അപ്പ് മെസേജ് പ്രത്യക്ഷപ്പെടും. ഇവിടെ OK ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ തുറന്നുവരുന്ന Login Here ഇന്‍റഫേസില്‍ UHID നമ്പറും പാസ്‌വേഡും നല്‍കുക. താഴെ കാണുന്ന കാപ്‌ച്ചയും ടൈപ്പ് ചെയ്‌ത് Login കൊടുക്കുക.
- ഇപ്പോള്‍ മറ്റൊരു ഇന്‍റര്‍ഫേസ് തുറന്നു വരും. ഇതില്‍ വശത്തായി ചില ഓപ്‌ഷനുകള്‍ കാണാവുന്നതാണ്. അപ്പോയ്‌ന്‍മെന്‍റ് ബുക്കിങ് അടക്കം ഇവിടെ കാണാനാകും. മറുവശത്ത് UHID നമ്പര്‍, Logout ഓപ്‌ഷനുകളും കാണാം.