കേരളം

kerala

ETV Bharat / state

അത്യാഡംബര എയർപോർട്ട് ഹോട്ടലുമായി സിയാൽ; താജ് കൊച്ചിൻ ഇൻ്റർനാഷണൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും - HOTEL TAJ INTERNATIONAL AIRPORT

വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള താജ് ഹോട്ടലിലേക്ക് ലാൻഡിങ് കഴിഞ്ഞ് 15 മിനിട്ടിനുള്ളിൽ എത്താനാകും

AIRPORT HOTEL INAUGURATION CM  താജ് കൊച്ചിൻ ഇൻ്റർനാഷണൽ  എയർപോർട്ട് ഹോട്ടൽ  മുഖ്യമന്ത്രി പിണറായി വിജയൻ
Hotel Taj Cochin International (ETV Bharat)

By ETV Bharat Kerala Team

Published : Dec 27, 2024, 9:41 PM IST

എറണാകുളം: അത്യാഡംബര സൗകര്യങ്ങളാടെ താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ഹോട്ടൽ പ്രവർത്തനം തുടങ്ങുന്നു. വിനോദ സഞ്ചാരികളെയും, അന്താരാഷ്‌ട്ര യാത്രക്കാരെയും ലക്ഷ്യമിട്ടാണ് കൊച്ചി എയർ പോർട്ടിന് സമീപം പഞ്ചനക്ഷത്ര ഹോട്ടൽ പ്രവർത്തനം തുടങ്ങുന്നത്. സിയാലിൻ്റെ പുതിയ വികസന സംരംഭമായ താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ഹോട്ടൽ ശനിയാഴ്‌ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. സിയാൽ മാസ്റ്റർ പ്ലാനില്‍ പണികഴിപ്പിച്ച പഞ്ചനക്ഷത്ര ഹോട്ടൽ, നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്-താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെ കണ്ടെത്തുകയായിരുന്നു.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള താജ് ഹോട്ടലിലേക്ക് ലാൻഡിങ് കഴിഞ്ഞ് 15 മിനിട്ടിനുള്ളിൽ എത്താൻ കഴിയും. ശനിയാഴ്‌ച ഉദ്ഘാടനം ചെയ്യപ്പെടുന്ന താജ് ഹോട്ടൽ, വിമാനത്താവള അനുബന്ധ സേവനങ്ങളുടെ നിലവാരത്തിന് പ്രൗഢി പകരും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബോർഡ് റൂമുകൾ, വിസ്‌ത, ഹൗസ് ഓഫ് മിംഗ് എന്നീ റസ്റ്ററൻ്റുകൾ, ബ്രിസ്റ്റ് റൂട്ട് കോഫി-കേക്ക് പാർലർ എന്നിവയും താജ് ഹോട്ടലിൽ സജ്ജമാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യത്തോടെ ടെർമിനലിൽ തന്നെ തങ്ങാൻ കഴിയുന്നതരത്തിൽ പണികഴിപ്പിച്ച 0484 എയ്‌റോ ലോഞ്ച് സിയാലിൽ പ്രവർത്തനം തുടങ്ങിയിരുന്നു.

Read More: യുപിയില്‍ യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം; കോടതി ഇടപെടലിനെ തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം എഫ്‌ഐആര്‍ - CASE REGISTERED IN GANG RAPE UP

ABOUT THE AUTHOR

...view details