കേരളം

kerala

ETV Bharat / state

ഈ രാശിക്കാർ കോപം നിയന്ത്രിക്കണം; ഇന്നത്തെ ജ്യോതിഷ ഫലം അറിയാം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE IN MALAYALAM  ഇന്നത്തെ രാശിഫലം  ജ്യോതിഷ ഫലം  HOROSCOPE PREDICTIONS
HOROSCOPE PREDICTIONS TODAY (ETV Bharat)

By ETV Bharat Kerala Team

Published : Nov 7, 2024, 6:51 AM IST

തീയതി: 07-11-2024 വ്യാഴം

വര്‍ഷം:ശുഭകൃത് ദക്ഷിണായനം

മാസം:തുലാം

തിഥി: ശുക്ല ഷഷ്‌ടി

നക്ഷത്രം: പൂരാടം

അമൃതകാലം: 09:12 AM മുതല്‍ 10:40 AM വരെ

ദുർമുഹൂർത്തം: 10:17 AM മുതല്‍ 11:05 AM വരെ & 03:05 PM മുതല്‍ 03:53 PM വരെ

രാഹുകാലം: 01:35 PM മുതല്‍ 03:03 PM വരെ

സൂര്യോദയം: 06:17 AM

സൂര്യാസ്‌തമയം: 05:58 PM

രാശി ഫലം:

  • ചിങ്ങം: ഇന്ന് നിങ്ങൾ നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതായുണ്ട്. നിങ്ങളുടെ ദഹനവ്യവസ്ഥ തകരാറിലായതിനാൽ ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യത. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും.
  • കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്കുള്ള സാധ്യതകള്‍ ഉള്ളതിനാൽ ധനം സൂക്ഷിച്ച് ചെലവഴിക്കുക. നിങ്ങളുടെ തെറ്റായ മാനസികാവസ്ഥ നിങ്ങൾക്ക് ഒരു ചീത്തപ്പേരുണ്ടാക്കിയേക്കാം. നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടുത്തരുത്. നിയുക്ത ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.
  • തുലാം: നിങ്ങൾക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാലസുഹൃത്തിനെ കണ്ടുമുട്ടാന്‍ കഴിയുന്നത് നിങ്ങൾക്ക് സന്തോഷം നൽകുന്നതായിരിക്കും. നിങ്ങളുടെ മാന്യതയും അന്തസും ഉയരും. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത. നിങ്ങളുടെ അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഇന്ന് ശ്രദ്ധിക്കണം.
  • വൃശ്ചികം: രാവിലെ എല്ലാമേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും, പ്രത്യേകിച്ചും പ്രൊഫഷണല്‍ രംഗത്ത്. അവിടെ ഭാരിച്ച അധ്വാനവും കുറഞ്ഞഫലവും എന്ന അനുഭവം നിങ്ങളുടെ മനോവീര്യം നശിപ്പിക്കും. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടും. വീട്ടില്‍ ശാന്തത പാലിച്ചും സംസാരം നിയന്ത്രിച്ചും കലഹങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാം. വൈകുന്നേരത്തോടെ ഗൃഹാന്തരീക്ഷത്തിലെ ഐക്യവും സമാധാനവും തിരിച്ചുകിട്ടും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഒരു സായാഹ്നയാത്രയ്ക്ക്‌ നിങ്ങള്‍ പോകാനിടയുണ്ട്.
  • ധനു: ധനുരാശിക്കാര്‍ക്ക് ഇന്നൊരു സാധാരണ ദിവസമാണ്. ദിവസത്തിൻ്റെ ആദ്യപകുതിയില്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞുനില്‍ക്കും. എന്നാല്‍ രണ്ടാം പകുതിയില്‍ അൽപം പ്രശ്‌നങ്ങള്‍ നേരിടും. സാമ്പത്തികനേട്ടങ്ങള്‍, സമൂഹികസന്ദര്‍ശനങ്ങള്‍, ക്ഷേത്രസന്ദര്‍ശനം എന്നിവയ്‌ക്കൊക്കെ രണ്ടാം പകുതിയില്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഭാര്യയുടെ പിന്തുണയും സഹായവും ഉണ്ടാകും. എന്നാൽ കുടുംബാന്തരീക്ഷം കലുഷിതമായിരിക്കും. ഓഫിസിലും നിരാശാജനകമായ സ്ഥിതിവിശേഷമാകും. പലതരം ചിന്തകളില്‍ വ്യാപൃതനായിരിക്കുന്ന നിങ്ങള്‍ക്ക് വ്യക്തമായൊരു തീരുമാനമെടുക്കല്‍ എളുപ്പമാവില്ല.
  • മകരം: രാവിലെ ചിലപ്രശ്‌നങ്ങൾ നേരിട്ടേക്കാം. ദിവസത്തിൻ്റെ ആദ്യ പകുതിയില്‍ നിങ്ങള്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. ഇന്ന് അപകടസാധ്യത പ്രവചിക്കപ്പെടുന്നതുകൊണ്ട് വാഹനമോടിക്കുമ്പോള്‍ സൂക്ഷിക്കുക. ഉച്ചയ്ക്കു‌ശേഷം സ്ഥിതിഗതികള്‍ അനുകൂലമാകും. രാവിലെ മോശമായിരുന്ന ആരോഗ്യനില ക്രമേണ മെച്ചപ്പെടും. ഗൃഹാന്തരീക്ഷം സൗഹാര്‍ദപൂര്‍ണമായിരിക്കും. ദാനധര്‍മ്മങ്ങളും സമൂഹ്യപ്രവര്‍ത്തനങ്ങളും ഇന്നത്തെ സായാഹ്നത്തില്‍ നിങ്ങള്‍ക്ക് ഉന്മേഷം പകരും.
  • കുംഭം: കുംഭരാശിക്കാര്‍ക്ക് ഇന്ന് തികച്ചും ഉത്പാദനക്ഷമമായ ദിവസമായിരിക്കും. സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ ഇന്ന് നിങ്ങൾക്ക്‌ അഭിവൃദ്ധിയുണ്ടാകും. ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ സാഹചര്യങ്ങള്‍ മോശമാകും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തിയും ഐക്യവും നഷ്‌ടപ്പെടും. അതുകൊണ്ട് നിങ്ങള്‍തന്നെ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഇന്ന് നിങ്ങളുടെ ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അമിതച്ചെലവിന് സാധ്യത കാണുന്നു. നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക.
  • മീനം: നിങ്ങളുടെ കച്ചവടം അഭിവൃദ്ധി പ്രാപിക്കുന്ന ഒരു കാലഘട്ടമാണിത്. അത് നിങ്ങളെ മറ്റ്‌ സ്ഥലങ്ങളിൽ എത്തിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയിൽ സന്തുഷ്‌ടരാണ്. നിങ്ങളുടെ ലാഭവും വരുമാനവും വർധിക്കാൻ സാധ്യത.
  • മേടം: നിങ്ങളിന്ന് ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓഫിസിലെ ജോലി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടേണ്ടിവരും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ മൃദുവായി സംസാരിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. എന്നിരുന്നാലും ദിവസത്തിൻ്റെ അവസാനത്തിൽ കാര്യങ്ങൾ മെച്ചപ്പെടാൻ സാധ്യതയുണ്ട്.
  • ഇടവം:നിങ്ങൾ ഇന്ന് കൂടുതല്‍ വികാരഭരിതനും അസ്വസ്ഥനുമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ മാനസികാവസ്ഥ മാറുന്നത് ബന്ധങ്ങളെ നശിപ്പിക്കുന്ന പരിധി വരെ പോകാം. നിങ്ങളുടെ കോപവും സംസാരവും നിയന്ത്രിക്കുക. ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾ തടസങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ന് പുതിയ ജോലികൾ ആരംഭിക്കുന്നത് ഒഴിവാക്കുക.
  • മിഥുനം:ഇന്ന് ആദ്യ പകുതി അനുകൂലവും രണ്ടാം പകുതി പ്രതികൂലവുമാകാൻ സാധ്യത. ആദ്യ പകുതി വിനോദവും സന്തോഷവും ആരോഗ്യവും കൊണ്ടുവരുമ്പോള്‍ രണ്ടാം പകുതി ബുദ്ധിമുട്ടുകള്‍ നല്‍കുന്നു. അതുകൊണ്ട് ഇന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഉല്ലാസകരമായി ചെലവിടാന്‍ ശ്രമിക്കുക. ഉച്ചയ്ക്ക്‌ ശേഷം ഉല്‍ക്കണ്‌ഠയും കോപവും ശാരീരിക അസുഖങ്ങളും മാനസിക അസ്വസ്ഥ്യങ്ങളും അനുഭവപ്പെടും.
  • കര്‍ക്കടകം:ഇന്ന്, നിങ്ങളുടെ ജോലിസ്ഥലത്തെ ജോലിയും സൗഹാർദ അന്തരീക്ഷവും നിങ്ങളുടെ മാനസികാവസ്ഥയെ ലഘൂകരിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ അമ്മയുടെ ഭാഗത്തു നിന്നുള്ള നല്ല വാർത്ത നിങ്ങളുടെ കുടുംബാന്തരീക്ഷത്തെ ഇന്ന് കൂടുതൽ സന്തോഷകരമാക്കുന്നതായിരിക്കും.

ABOUT THE AUTHOR

...view details