ETV Bharat / state

വീഡിയോ കോളില്‍ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; യുവതിയുടെ പരാതിയിൽ ഇരട്ട സഹോദരന്മാര്‍ പിടിയില്‍ - DISSEMINATED PRIVATE VIDEO

സമൂഹ മാധ്യമങ്ങളിലൂടെ യുവതിയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ച ഇരട്ട സഹോദരന്മാര്‍ പിടിയില്‍.

TWIN BROTHERS ARRESTED  MALAPPURAM CRIMES  ഇരട്ട സഹോദരന്മാര്‍ പിടിയില്‍  സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചു
ഹുസൈനും (21) ഹസൈനാര്‍ (21) (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 7, 2024, 7:25 AM IST

മലപ്പുറം: യുവതിയോട് പ്രേമം നടിച്ച് സ്വകാര്യ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഇരട്ടസഹോദരന്മാര്‍ പിടിയിൽ. കാളികാവ് അഞ്ചചവിടി സ്വദേശികളായ ഹുസൈനും (21) ഹസൈനാരുമാണ് (21) എടക്കര പൊലീസിന്‍റെ പിടിയിലായത്. പരാതിക്കാരിയുടെ കാമുകനായി മാസങ്ങളായി ഇരുവരും അഭിനയിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2024 മാര്‍ച്ച് മാസത്തില്‍ വീഡിയോ കോൾ വഴി നഗ്നത പ്രദര്‍ശിപ്പിച്ച് പരാതിക്കാരി അറിയാതെ റെക്കോഡ് ചെയ്‌തു. തുടര്‍ന്ന് പ്രതികളെ വിവാഹം കഴിച്ചില്ലെങ്കിൽ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും വീഡിയോ അയച്ചുകൊടുക്കുമെന്ന് പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. ബന്ധത്തിൽ നിന്നും പിന്മാറിയ പരാതിക്കാരിയുടെ നഗ്ന വിഡിയോ 2024 ഓഗസ്‌റ്റ് മാസം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടുന്നത്.

Also Read: സുഹൃത്തിനെ ഭർത്താവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ പകര്‍ത്തി ഭാര്യ; പണം ആവശ്യപ്പെട്ട് ഭീഷണി, ഒടുവില്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.