ETV Bharat / state

'ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം ഇസ്‌ലാമിക രാജ്യം സൃഷ്‌ടിക്കല്‍'; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. എടവണ്ണയിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ പ്രചാരണത്തിന് പങ്കെടുക്കാനെത്തിയപ്പോഴാണ് വിമര്‍ശനം.

PINARAYI VIJAYAN IN MALAPPURAM  WAYANAD LOK SABHA BY ELECTION  JAMAAT E ISLAMI  പിണറായി വിജയൻ
CM Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

മലപ്പുറം: ജമാഅത്തെ ഇസ്‍ലാമിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എടവണ്ണയിൽ നടന്ന എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ ബി സംഘടനയാണ്. ഇസ്‍ലാമിക രാജ്യം സൃഷ്‌ടിക്കലാണ് അവരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ലീഗ് ഒരു പരിഷ്‌കരണ സംഘടനയും ജമാഅത്തെ ഇസ്‍ലാമി വർഗീയ സംഘടനയുമാണ്, ലീഗിന് സാര്‍വദേശീയ ഭീകര ബന്ധമില്ല. എന്നാല്‍ വര്‍ഗീയ പ്രസ്‌താനങ്ങളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ എതിര്‍ക്കാന്‍ അവർ ശ്രമിക്കുന്നുണ്ട്. ആര്‍എസ്എസിന്‍റെ ഇസ്‌ലാം പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ലോകമാകെയുള്ള ഇസ്‌ലാം ഭരണം അതാണ് അവർ കാണുന്നത്, അതിന് വേണ്ടിയാണ് അവർ നിലകൊള്ളുന്നത്. അവർ വെൽഫെയർ പാർട്ടി രൂപീകരിച്ച് രാഷ്‌ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നത് ഒരു മറയാണ്. ആ മറയാണ് ജമ്മു കശ്‌മീരിൽ കാണാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി സംസാരിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജമ്മു കശ്‌മീരിൽ കടുത്ത വർഗീയ നിലപാടുകൾ എടുത്ത് തെരഞ്ഞെടുപ്പിനെ ശക്തമായി എതിർത്ത് പോന്നവരാണ് അവർ. എന്നാലിപ്പോൾ അവർ തന്നെ ബിജെപിയെ പിന്തുണയ്‌ക്കുകയാണ്. ഇത്തവണ അവിടെ മൂന്ന് നാല് സീറ്റിൽ മത്സരിക്കാൻ അവർ തീരുമാനിച്ചു. അവസാനം മുഹമ്മദ് യൂസഫ് തരിഗാമി മത്സരിക്കുന്ന സീറ്റിൽ കേന്ദ്രീകരിച്ചു. ഇതാണ് ജമാഅത്തെ ഇസ്‌ലാമി. ബിജെപിയും അവിടെയുള്ള തീവ്രവാദികളും ആഗ്രഹിച്ചത് അത് തന്നെയാണ്. എന്നാൽ കശ്‌മീർ പ്രശ്‌നം ഉടലെടുത്ത നാളുമുതൽ വ്യക്തതയാർന്ന ശരിയായ തീരുമാനങ്ങൾ എടുത്ത തരിഗാമിയെതന്നെ ജനങ്ങൾ തെരഞ്ഞെടുത്തു എന്ന് മുഖ്യമന്ത്രി കൂട്ടിചേർത്തു.

കശ്‌മീരിലും കേരളത്തിലും ഉള്ള ജമാഅത്തെ ഇസ്‌ലാമിക്കാരും രണ്ടും രണ്ടാണെന്ന് പറയുമെങ്കിലും അവർക്ക് ഒരു നയം മാത്രമാണ് ഉള്ളത്. അത് ഇസ്‌ലാമിന്‍റെ സാമ്രാജ്യം സ്ഥാപിക്കുക എന്നതാണ്. ഒരുതലത്തിലുമുള്ള ജനാധിപത്യ ഭരണക്രമത്തെ അവർ അംഗീകരിക്കുന്നില്ല. അതാണ് അവരുടെ ആശയം. അവർക്കിപ്പോൾ യുഡിഎഫിനെ സഹായിക്കണമെന്ന് തോന്നും. യുഡിഎഫിന്‍റെ രാഷ്‌ട്രീയകക്ഷികളെന്ന നിലയിൽ നോക്കുമ്പോൾ ഇന്ത്യൻ യൂണിയൻ മുസ്‌ലീം ലീഗ് ഉണ്ട്. ലീഗിന്‍റെ ദൗർബല്യം ശരിയായരീതിയിൽ ജമാഅത്തെ ഇസ്‌ലാമി ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയിലൂടെ തീവ്രവാദ വിഭാഗം വലിയതോതിൽ സ്വാധീനം ഉറപ്പിക്കാൻ നോക്കുന്നു. പറയുന്ന ഒരാൾക്കും അതിനെതിരെ നിലപാടെടുക്കാനോ, ശബ്‌ദിക്കാനോ കഴിയുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിനെതിരെ പ്രവർത്തിച്ചാൽ എന്താ സംഭവിക്കുക എന്നറിയാൻ കോൺഗ്രസിന് അഖിലേന്ത്യ തലത്തിൽ സംഭവിച്ചത് ഓർത്താൽ മതിയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ഭൂരിപക്ഷ വർഗീയതയെ പ്രതിനിധാനം ചെയ്‌തുകൊണ്ട് ആർഎസ്എസ് പ്രവർത്തിക്കുന്നു. അതിന്‍റെ ഭാഗമായി ഒരുപാട് കോപ്രായങ്ങൾ നമ്മുടെ രാജ്യത്തുനടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ ഭാഗത്തുനിൽക്കുന്നവർക്ക് അത് എതിർക്കാൻ കഴിയണം. അത് കോൺഗ്രസിന് കഴിഞ്ഞോ എന്നും മുഖ്യമന്ത്രി ചേദിച്ചു.

ബിജെപിയുടെ ആടയാഭരണങ്ങൾ അണിഞ്ഞുകൊണ്ടാണ് കോൺഗ്രസ് വർഗീയതയെ എതിർക്കാൻ ശ്രമിച്ചത്. എന്നാൽ അവർക്കതിന് കഴിഞ്ഞില്ല. പലപ്പോഴും അവരുടെ തന്നെ അണികൾ ബി ടീമായി മാറിയില്ലെ. ഈ അനിശ്ചിത നിലയിൽ ബി ടീമിന്‍റെ കൂടെ ഞങ്ങൾ എന്തിന് നിൽക്കണം ഞങ്ങൾക്ക് എ ടീമിനൊപ്പം പോയാൽ പോരെ എന്ന് ചിന്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് കൂട്ടരുടെയും അജണ്ട പൊളിച്ചാണ് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായത് ദേശീയതയെ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കുന്നില്ല എന്നാൽ ലീഗിന് ഈ നിലപാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : ഇരുമുടിക്കെട്ടില്‍ കർപ്പൂരവും ചന്ദനത്തിരിയും വേണ്ട; മാർഗനിർദ്ദേശങ്ങളുമായി ദേവസ്വം ബോർഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.