കേരളം

kerala

ETV Bharat / state

നിങ്ങളുടെ ഇന്ന് (ഏപ്രില്‍ 23 ചൊവ്വ 2024) - HOROSCOPE PREDICTION TODAY - HOROSCOPE PREDICTION TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE  HOROSCOPE TODAY MALAYALAM  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം
നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം

By ETV Bharat Kerala Team

Published : Apr 23, 2024, 6:47 AM IST

തീയതി:23-04-2024 ചൊവ്വ

വർഷം:ശുഭകൃത് ഉത്തരായനം

മാസം: മേടം

തിഥി: പൂര്‍ണിമ പൂര്‍ണിമ

നക്ഷത്രം:ചിത്തിര

അമൃതകാലം: 12:22 PM മുതൽ 01:55 PM വരെ

വർജ്യം:06:15 PM മുതൽ 07:50 PM വരെ

ദുർമുഹൂർത്തം: 8:33 AM മുതൽ 9:21 AM വരെ & 11:45 AM മുതൽ 12:33 PM വരെ

രാഹുകാലം: 03:29 PM മുതൽ 05:02 PM വരെ

സൂര്യോദയം: 06:09 AM

സൂര്യാസ്‌തമയം: 06:35 PM

ചിങ്ങം :നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങളിന്ന് താത്പര്യം കണിക്കുമെങ്കിലും, അത്തരം ചര്‍ച്ചകള്‍ ഇന്ന് ഒഴിവാക്കണം. നിങ്ങളും കുടുംബാംഗങ്ങളും തമ്മില്‍ മനസ് തുറന്ന് പെരുമാറും. ഇന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പക്ഷേ ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വേണം നീങ്ങാൻ. സഹോദരന്‍മാരിൽ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാം.

കന്നി : സംഭാഷണങ്ങൾ കൊണ്ട്‌ ഇന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. തന്മൂലം മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ സ്നേഹം കൂടുതല്‍ ശക്‌തി പ്രാപിക്കും. യാത്രകള്‍ ആഹ്ളാദപ്രദമാകും. ബിസിനസ് രംഗത്തും നേട്ടമുണ്ടാകും. കുടുംബാന്തരീക്ഷം ആഹ്ളാദകരമായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിജയകരമാകാന്‍ സാധ്യത. ഇഷ്‌ട ഭക്ഷണം അസ്വദിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും.

തുലാം : നിങ്ങളുടെ കോപം നിയന്ത്രിക്കണം. വാക്കുകൾ നിയന്ത്രിക്കുന്നതുകൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍ ഇന്ന് വളരെ വര്‍ധിച്ചേക്കും. ശാരീരികവും മാനസികവുമായ ആരോഗ്യനിലയും അത്ര നന്നായിരിക്കുകയില്ല. പക്ഷേ ഉച്ചക്ക് ശേഷം സന്തോഷം അനുഭവപ്പെടാം. സാമ്പത്തിക നേട്ടവും ഉണ്ടാകും.

വൃശ്ചികം :ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ പറ്റിയ ശുഭദിനമാണിന്ന്. ഇന്ന് നിങ്ങളുടെ വരുമാനം വർധിക്കുകയും ബിസിനസ് അഭിവൃദ്ധിപ്പെടുകയും ചെയ്യും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകള്‍ക്ക് പോകാനിടയുണ്ട്. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ പ്രകടമായും കോപാകുലനാകാനിടയുണ്ട്. എന്നാല്‍ കഴിവതും അത്തരം പെരുമാറ്റം ഒഴിവാക്കുക. സുഹൃത്തുക്കളുമായുള്ള കലഹം കാരണം നിങ്ങള്‍ക്ക് മാനസികമായ അസ്വസ്ഥത അനുഭവപ്പെടും.

ധനു :ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. ബിസിനസ് രംഗത്തും ഇന്ന് വിജയമുണ്ടാകും. ഓഫിസ് അന്തരീക്ഷം സൗഹാര്‍ദപരമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലമായി സ്ഥാനക്കയറ്റം ലഭിച്ചേക്കാം. നിങ്ങളുടെ കുടുംബവും ഇന്ന് സന്തുഷ്‌ടമായിരിക്കും. സുഹൃത്തുക്കളുമായി നല്ല ബന്ധമുണ്ടാകും. ഉല്ലാസയാത്രകള്‍ ആസൂത്രണം ചെയ്യാന്‍ ഇത് നല്ല സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കും ഇന്ന് സാധ്യത കാണുന്നു. ഇന്ന് നിങ്ങളുടെ മക്കളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും.

മകരം : വിദേശയാത്രകള്‍ക്ക് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ യാത്രകളില്‍ നിന്ന് ആത്മീയ സംതൃപ്‌തി ലഭിക്കും. കുടുംബാംഗങ്ങള്‍ ആഹ്ളാദകരമായ ഒരു ദിവസമായിരിക്കും ഇന്ന്. തൊഴില്‍പരമായി നിങ്ങള്‍ക്ക് നല്ല പ്രവര്‍ത്തനം കാഴ്‌ചവെക്കാന്‍ കഴിയും. മേലധികാരികള്‍ നിങ്ങളില്‍ സന്തുഷ്‌ടി പ്രകടിപ്പിക്കും. സാമ്പത്തിക നേട്ടത്തോടൊപ്പം നിങ്ങളുടെ മാന്യതയും ഇന്ന് വർധിക്കും. അച്‌ഛനില്‍ നിന്ന് ഇന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരും. കുടുംബത്തില്‍ തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാകാനിടയുണ്ട്.

കുംഭം : ഇന്ന് പുതിയതായി ഒന്നും തുടങ്ങരുത്. ശാരീരികക്ഷമത കൈവരിക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കണം. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നിരാശയും അനാവശ്യ തര്‍ക്കങ്ങളും ഒഴിവാക്കാം. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം കൈവരും. നിങ്ങളുടെ ആരോഗ്യം ഇന്ന് മെച്ചപ്പെടും. മതപരമായ കാര്യങ്ങളിലും തീര്‍ഥയാത്രകളിലും പങ്കെടുക്കാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. സാമ്പത്തിക ലാഭത്തിനും യോഗം കാണുന്നു.

മീനം :ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് ഇന്ന് നല്ല നേട്ടമുണ്ടകും. പ്രിയപ്പെട്ടവരുമായുള്ള ഒരു ഉല്ലാസയാത്രയെ തുടര്‍ന്ന് നിങ്ങളുടെ മനസ് ഇന്ന് ഉന്മേഷഭരിതമാകും. പക്ഷേ, ഉച്ചയ്ക്കു‌ശേഷം സാഹചര്യം പ്രതികൂലമായേക്കും. അതുകൊണ്ട് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. യാത്ര ഒഴിവാക്കുക. കോപം നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി സംഘര്‍ഷത്തിനും സാധ്യത.

മേടം : ബിസിനസുകാര്‍ക്ക് ഈ ദിവസം ലാഭകരമായിരിക്കും. സന്തോഷകരമായ കുടുംബന്തരീക്ഷം നിങ്ങളുടെ മനസിന് ഉന്മേഷം പകരും. കുടുംബത്തില്‍ ആഹ്ളാദകരമായ ഒരു ചടങ്ങ് നടക്കാനിടയുണ്ട്. നിങ്ങളുടെ ശാരീരികാരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ സഹായികളിൽ നിന്ന് സാധ്യമായ എല്ലാസഹായവും നിങ്ങള്‍ക്ക് ലഭിക്കും. സാമൂഹ്യരംഗത്ത് പേരും പ്രശസ്‌തിയും കൈവരും. മാതാപിതാക്കളുമായുള്ള ബന്ധം സ്നേഹപൂര്‍ണമായിരിക്കും. ജീവിതപങ്കാളിയുമായുള്ള അടുപ്പം ഇന്ന് വർധിക്കും.

ഇടവം :ഇന്ന് ബൗദ്ധിക ചര്‍ച്ചകളിൽ നിന്ന് വിട്ടുനില്‍ക്കണം. വിദ്യാർഥികള്‍ക്ക് വിഷമതകള്‍ നിറഞ്ഞ ദിവസമാകും ഇന്ന്. നിങ്ങളുടെ മനസ് പ്രശ്‌നങ്ങളാല്‍ നിറഞ്ഞതായിരിക്കും. ഉദരസംബന്ധമായ അസുഖങ്ങളും ഇന്ന് പിടിപെടാം. എന്നാല്‍, ദിവസത്തിന്‍റെ രണ്ടാം പകുതി നിങ്ങള്‍ക്ക് ആശ്വാസകരമായിരിക്കും. ശരീരികാസുഖങ്ങളില്‍ നിന്ന് മത്രമല്ല, മാനസിക പിരിമുറുക്കങ്ങളിൽ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കും. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടും. മാതപിതാക്കളിൽ നിന്ന് ഇന്ന് നല്ല വാര്‍ത്ത ലഭിക്കും.

മിഥുനം : ഇന്ന് ഊർജ്ജം ചോര്‍ന്നുപോയപോലെ നിങ്ങള്‍ക്കനുഭവപ്പെടും. നിങ്ങളുടെ കുടുംബംഗങ്ങള്‍ ഇന്ന് കലഹത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. സ്ഥാവര സ്വത്തുക്കളുടെ ഇടപാടിന്‍റെ കാര്യത്തില്‍ ഇന്ന് വളരെ ജാഗ്രത പുലര്‍ത്തണം. അപ്രതീക്ഷിത ചെലവുകള്‍ നേരിടും. തീവ്രമായ ബൗദ്ധിക ചര്‍ച്ചകളിൽ നിന്ന് വിട്ടുനിൽക്കണം.

കര്‍ക്കടകം :നിങ്ങൾ ചിന്താശൂന്യമായ പ്രവൃത്തികള്‍ ഒഴിവാക്കണം. ഇന്ന് പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നത് നിങ്ങള്‍ക്ക് സന്തോഷം പകരും. അവരുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് കൂടുതല്‍ ഊഷ്‌മളമാകും. നിങ്ങളുമായി കിടമത്സരം നടത്തുന്നവര്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെ നിലകൊള്ളുക. എന്നാല്‍, ദിവസത്തിന്‍റെ രണ്ടാം പകുതി ആയാസകരമായിരിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. അമ്മയുടെ ആരോഗ്യപ്രശ്‌നം ഇന്ന് നിങ്ങളെ അസ്വസ്ഥനാക്കും. സാമ്പത്തിക പ്രതിസന്ധികളേയും ഇന്ന് നേരിടേണ്ടിവരും.

ABOUT THE AUTHOR

...view details