തീയതി: 27-02-2025 വ്യാഴം
വര്‍ഷം: ശുഭകൃത് ഉത്തരായനം
മാസം: കുംഭം
തിഥി:കൃഷ്‌ണ ചതുര്‍ദശി
നക്ഷത്രം:അവിട്ടം
അമൃതകാലം: 09:38 AM മുതല്‍ 11:07 AM വരെ
ദുർമുഹൂർത്തം: 10:40 AM മുതല്‍ 11:28 AM വരെ & 03:28 PM മുതല്‍ 04:16 PM വരെ
രാഹുകാലം: 02:06 PM മുതല്‍ 03:35 PM വരെ
സൂര്യോദയം: 06:40 AM
സൂര്യാസ്‌തമയം: 06:34 PM
ചിങ്ങം :തിരക്കുപിടിച്ച ഈ ദിവസം സമ്മര്‍ദം നേരിടേണ്ടിവരും. ശാരീരികവും മാനസികവുമായ നന്മ നിലനിര്‍ത്തണം. പ്രധാന മീറ്റിങ്ങുകള്‍ കൃത്യമായി അവസാനിപ്പിക്കാന് സാധിക്കുമെങ്കിലും, ദിവസത്തിന്‍റെ അവസാനമാകുമ്പോഴേക്കും ജോലിഭാരം മൂലം നിങ്ങള്‍ തളര്‍ന്ന് പോയേക്കാം. ഇന്ന് ഏതെങ്കിലും വിധത്തില്‍ സന്തോഷിക്കാനും, വിശ്രമിക്കാനും ശ്രമിക്കണം.
കന്നി : ഇന്ന് അത്ര തൃപ്‌തികരമല്ലാത്ത ദിവസമാകുന്നു. 'ഈ ദിവസവും കടന്ന് പോകും' എന്ന് സമാശ്വസിക്കുക. നിങ്ങളുടെ കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെക്കുറിച്ചും ഉള്ള വേവലാതികള്‍ മനസിന് സ്വസ്ഥത തരില്ല. നിങ്ങളുടെ തന്നെ ആരോഗ്യപ്രശ്‌നം, പ്രത്യേകിച്ചും ഉദരസംബന്ധവും കരള്‍സംബന്ധവുമായവ, ആശങ്കയുണ്ടാക്കുന്നതാണ്. വ്യായാമം, ശരീരക്ഷമത, ക്രിയാത്മകത എന്നിവയില്‍ കുറച്ച് കാലമായി നിങ്ങൾക്ക് ശ്രദ്ധ പുലര്‍ത്താന്‍ കഴിയുന്നില്ല. വർധിച്ചുവരുന്ന ചെലവുകളും യോഗചിന്തയിലുള്ള താൽപ്പര്യവും ഇതിന് കാരണമാകാം. ഒരു പ്രിയപ്പെട്ടയാളേയോ അടുത്ത സുഹൃത്തിനേയോ കണ്ട് നിങ്ങളുടെ മനസ് തുറന്ന് സംസാരിക്കുന്നതാണ് നിങ്ങളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള ഏറ്റവും നല്ല മരുന്ന്. ഇത്തരം കൂടിക്കാഴ്‌ചകള്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് ഉള്ളതല്ലെന്ന് അറിയുക. ഇപ്പോൾ ഓഹരി വിപണിയില്‍ മുതല്‍ മുടക്കുമ്പോള്‍ സൂക്ഷിക്കണം.
തുലാം :ഇന്ന് മുഴുവനും നിങ്ങള്‍ക്ക് പ്രതീക്ഷകളായിരിക്കും. നിങ്ങള്‍ ഒരു നല്ല ഭാവി പ്രതീക്ഷിക്കുന്നു. പങ്കാളിക്ക് നിങ്ങളോടുള്ള പരിഗണനയും, സ്നേഹവും മൂലം ലോകത്തോടുള്ള നിങ്ങളുടെ കാഴ്‌ചപ്പാട് തന്നെ മാറ്റുന്നതിന് നിങ്ങള്‍ തയ്യാറായേക്കാം. ഇങ്ങനെ ചെയ്യുന്നതുമൂലം നിങ്ങളുടെ ജീവിതം വളരെ മെച്ചപ്പെടും.
വൃശ്ചികം :വ്യവസായത്തിന് ഇത് നല്ല സമയമാണ്. പുതിയ ഉത്‌പന്നം അവതരിപ്പിച്ച് നിങ്ങള്‍ ഇന്ന് എതിരാളികളെ ഞെട്ടിച്ചു കളയും. ഏതുവിധത്തിലാണെങ്കിലും, നക്ഷത്രങ്ങള്‍ പൂര്‍ണമായും നിങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ ചില തടസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വേണ്ടത്ര സമയമെടുത്ത്, അസൗകര്യങ്ങളെല്ലാം മാറ്റി നിങ്ങളുടെ അവതരണം ആവശ്യത്തിന് പരസ്യവും, ആഘോഷങ്ങളുമായി മുന്നോട്ടു കൊണ്ടുപോകുക.
ധനു :നിങ്ങളെ ഒരു തെറ്റായ യാത്രയ്‌ക്ക് പ്രേരിപ്പിക്കാന്‍ പങ്കാളിയേയോ അടുത്തബന്ധുവിനേയോ ഇന്ന് അനുവദിക്കരുത്. അത് നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. ഇന്ന് ഒരു സാധാരണ ദിവസമാണ് നക്ഷത്രങ്ങള്‍ നിങ്ങൾക്കായി നീക്കിവച്ചിട്ടുള്ളത്. അതുകൊണ്ട് കാര്യങ്ങളെല്ലാം ഹിതകരമാകുമെന്ന് കരുതരുത്. നിങ്ങളുടെ അധ്വാനവും സഹായങ്ങളും ഇല്ലാതെ ഒന്നും നടക്കുകയില്ല. അത് നിങ്ങളെ അൽപം ക്ഷീണിപ്പിക്കാനും മതി. നിങ്ങളുടെ കുടുംബത്തിലെ ഒരംഗം നിങ്ങളോട് നിസഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ നിങ്ങൾ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ചഞ്ചലമായ നിങ്ങളുടെ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ ഇന്ന് നിങ്ങൾക്ക് കഴിയുകയില്ല. അതിനാൽ ഇന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവയ്‌ക്കുക. അതില്‍ വേവലാതിപ്പെടേണ്ടതില്ല. ഒഴുക്കിനൊത്ത് പോകുകയും ശാന്തത പാലിക്കുകയും ചെയ്യുക. വിദേശത്തുളള സുഹൃത്തുക്കളുമായുളള കത്തിടപാടുകള്‍ ഭാഗ്യദായകമായിരിക്കും.
മകരം :നിങ്ങളുടെ അസ്വാഭാവികമായ ബുദ്ധിവൈഭവം അത്ര നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് ഇന്ന് നല്‍കിക്കൊള്ളണമെന്നില്ല. ഇത് നിങ്ങളുടെ വിലയേറിയ മാര്‍ഗനിര്‍ദേശം കൊണ്ട് അവരുടെ ഉദ്യോഗത്തില്‍ പുരോഗതി കൈവരിച്ച നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുമൊക്കെ ധാരാളം സഹായിച്ചിട്ടുണ്ടാകും. ധാരാളം പ്രശ്‌നങ്ങള്‍ നിങ്ങളുടെ പാതയില്‍ വന്നേക്കാം എന്നാല്‍ നിങ്ങള്‍ അതിനെ കുറിച്ചാലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല.
കുംഭം :ചെലവുകളിലാണ് ഇന്ന് നിങ്ങൾ ഒന്നാമതും രണ്ടാമതും മൂന്നാമതും ശ്രദ്ധിക്കേണ്ടത്. എന്തുകൊണ്ട്? ചെലവുകള്‍ നിയന്ത്രണാതീതമായാല്‍ അതിന്‍റെ തിക്തഫലം നിങ്ങള്‍ അനുഭവിക്കേണ്ടി വരും. ഒരു പ്രത്യേക ചെലവ് എടുത്ത് പറയുന്നില്ല. സാമ്പത്തികകാര്യങ്ങള്‍ മൊത്തത്തില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുകയും വിഭവങ്ങള്‍ കൃത്യമായി നിശ്ചയിക്കപ്പെടുകയും ചെയ്‌താല്‍ ചെലവ് കുറച്ച് കൊണ്ടുവരുവാനും ആവശ്യമായ നിക്ഷേപങ്ങള്‍ നടത്താനും നിങ്ങൾക്ക് കഴിയും. പണം കടം കൊടുക്കാതിരിക്കുക. മറ്റുള്ളവര്‍ക്ക് വായ്‌പാ ഗ്യാരണ്ടി നില്‍ക്കാതിരിക്കുക. മറ്റുളളവര്‍ കാരണം ചില അസുഖകരമായ സാഹചര്യങ്ങളില്‍ നിങ്ങള്‍ കുടുങ്ങിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ സൂക്ഷിക്കുക. ആരോഗ്യവും പണവും മനസമാധാനവും സംരക്ഷിക്കുക.
മീനം :ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ക്ക് തിളക്കമേറെയാണ്. ഇന്ന് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, പ്രിയപ്പെട്ടവർക്കും ഏറ്റവും പ്രിയങ്കരനായിരിക്കും. പ്രിയപ്പെട്ടവരുമായുളള ബന്ധം ഫലപ്രദമാകാമെങ്കിലും നിങ്ങള്‍ അവര്‍ക്ക് ചെലവ് ചെയ്യേണ്ടിവരും. അവരുടെ സഹായം നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് ഇത് സ്വാഭാവികമാണ്. പുതിയ സൗഹൃദങ്ങള്‍ക്കും കൂട്ടായ്‌മകള്‍ക്കും സാധ്യതയുണ്ട്. അവ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാം. കാൽപനിക ഭംഗിയാര്‍ന്ന ഒരു സ്ഥലത്തേക്ക് നിങ്ങളൊരു ഉല്ലാസയാത്ര പോകാന്‍ ഇടയുണ്ട്. വീട്ടില്‍നിന്നും, മക്കളില്‍ നിന്നും, വിദേശത്തുനിന്നും നല്ല വാര്‍ത്ത വന്നെത്താം. അല്ലെങ്കില്‍ ഓഫിസിലെ സുഖകരമായ അന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കാം. പെട്ടെന്നൊരു ഭാഗ്യവും നിങ്ങളെ തേടിയെത്താം. പരോപകാരപ്രവര്‍ത്തനങ്ങളിലും ദീനദയാലുത്വത്തിലും നിങ്ങള്‍ താത്‌പര്യം കാണിക്കും.
മേടം :നമ്മുടെ കഴിവുകളെ പൂര്‍ണമായും പുറത്തു കൊണ്ടുവരുന്നതിനായി ചിലപ്പോഴെല്ലാം മനപ്രയാസം അനുഭവിക്കുന്നത് വളരെ നല്ല കാര്യമാണ്. ഇന്ന് നിങ്ങള്‍ ജോലിയില്‍ സഹപ്രവര്‍ത്തകരെയെല്ലാം കടത്തിവെട്ടും. എന്തുതന്നെയായാലും, നിങ്ങള്‍ വിചാരിക്കുന്ന തരത്തിലുള്ള ഫലങ്ങള്‍ വന്നുകൊള്ളണമെന്നില്ല. കാര്യങ്ങള്‍ നടക്കുന്നതിന് സമയം വേണ്ടിവരുമെന്നതുകാരണം നിങ്ങള്‍ കുറച്ചുകൂടി കാര്യങ്ങള്‍ മനസിലാക്കി ക്ഷമാപൂര്‍വം കാത്തിരിക്കണം.
ഇടവം :ഇന്നത്തെ നിങ്ങളുടെ ഉദ്യമം നിങ്ങളുടെ നേട്ടങ്ങളെ കുറിച്ച് പദ്ധതി തയ്യാറാക്കുകയും, അടുത്ത സുഹൃത്തുക്കളുടെ വിജയത്തില്‍ അഭിനന്ദിക്കുകയുമായിരിക്കും. ജോലിയിലായാലും, വ്യവസായത്തിലായാലും ഇന്ന് നിങ്ങളുടെ ചിന്തകള്‍ ചടുലമായിരിക്കും. മാത്രമല്ല നിങ്ങളുടെ ഏത് പദ്ധതികളും നിങ്ങളുടെ ഭാവിയ്ക്കുള്ള ശക്തമായ അടിത്തറയായിരിക്കും.
മിഥുനം :ഇന്ന് നിങ്ങള്‍ മറ്റുള്ളവര്‍ പകര്‍ന്ന പ്രചോദനത്തെ കണക്കാക്കുന്നതിനായി സമയം ചെലവഴിക്കും. ഇതു കൂടാതെ നിങ്ങളുടെ കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും, മറ്റുപ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കും. മറ്റുള്ളവരോടുള്ള നിങ്ങളുടെ കരുതലുള്ള പെരുമാറ്റം മൂലം നിങ്ങള്‍ക്ക് നല്ല രീതിയില്‍ മറ്റുള്ളവരുടെ സ്നേഹവും, അംഗീകാരവും തിരിച്ച് നേടാനാകും.
കര്‍ക്കടകം : നിങ്ങളുടെ മാനസികാവസ്ഥയും, മനോഭാവവും ഇന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പ്രചോദനം നല്‍കും. നിങ്ങള്‍ അത് സഫലമാക്കാന് ശ്രമിക്കുകയും അത് നിങ്ങള്‍ക്ക് സാധ്യമാകുകയും ചെയ്യും. നിങ്ങള്‍ അവരോടൊപ്പം ഒരു നല്ല വൈകുന്നേരം ചെലവഴിക്കുകയും ചെയ്യും. സ്നേഹവും ഹൃദയബന്ധങ്ങളും ദീര്‍ഘനേരം നിലനില്‍ക്കുകയും, അവ പ്രയോജനകരമാകുകയും ചെയ്യും.