തീയതി: 27-10-2024 ഞായർ
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം:തുലാം
തിഥി:കൃഷ്‌ണ ഏകാദശി
നക്ഷത്രം: മകം
അമൃതകാലം: 03:04 PM മുതല്‍ 04:33 AM വരെ
ദുർമുഹൂർത്തം: 04:38 PM മുതല്‍ 05:26 PM വരെ
രാഹുകാലം: 04:33 PM മുതല്‍ 06:01 PM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:01 PM
ചിങ്ങം:ഉറച്ചതും കൃത്യതയുള്ളതുമായ തീരുമാനങ്ങൾ എടുക്കും. എടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായി വരും. ആരോഗ്യം മെച്ചപ്പെടും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വ്യക്തിബന്ധങ്ങളിൽ നിസാര വാക്കുതർക്കങ്ങൾക്ക് സാധ്യത. വലിയ വഴക്കുകളിലേക്ക് കടക്കാതെ നോക്കുക.
കന്നി: കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്ന സന്ദർഭങ്ങള്‍ ഉണ്ടാവും. തർക്കങ്ങൾ മികച്ച രീതിയിൽ തീർപ്പാക്കും. എതിർപ്പുകൾ സാവധാനത്തിൽ ഇല്ലാതെയാകും. കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും.
തുലാം: കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കും. ഉല്ലാസയാത്രയോ ഒത്തുചേരലോ നടത്താന്‍ സാധ്യത. മനസും ആശയങ്ങളും ഉണർന്ന് പ്രവർത്തിക്കാന്‍ ഏതെങ്കിലും ആരാധനാ സ്ഥലങ്ങളിലേക്ക് യാത്ര പോകാവുന്നതാണ്.
വൃശ്ചികം: ഒരുപാട് നാളായി ഉള്ളിൽ വെച്ചുകൊണ്ട് നടക്കുന്ന വിഷമങ്ങൾ പ്രകടിപ്പിക്കുന്ന ദിവസമായേക്കാം. വർധിച്ച് വരുന്ന സമ്മർദങ്ങൾ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യത ഉണ്ട്. ആശ്വാസത്തിനായി പ്രിയപ്പെട്ടവർക്കൊപ്പം സമയം പ്രയോജനകരമായി ചെലവഴിക്കും.
ധനു: പദ്ധതിയിട്ട നിരവധി കാര്യങ്ങള്‍ ചെയ്‌ത് തീർക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. സഹജ വാസനകള്‍ വിശ്വസിച്ച് മുന്നോട്ട് പോകുക. വഴിയിൽ വെല്ലുവിളികൾ നേരിട്ടേക്കാം. പക്ഷേ അന്തിമ വിജയം നിങ്ങള്‍ക്കൊപ്പം ആയിരിക്കും.
മകരം: ആരോഗ്യമാണ് ധനം എന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. ഇതുവരെയും നല്ല ആരോഗ്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഇന്നും അത് നിലനിർത്താന്‍ സാധിക്കും. നിലവിലുള്ള പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നത് അത്ര എളുപ്പമല്ല. എന്നാലും, അവ നിങ്ങൾ പൂർത്തിയാക്കുക തന്നെ ചെയ്യും. സമയത്ത് ജോലി പൂർത്തിയാക്കാത്തതിൽ മേലധികാരി ചിലപ്പോൾ മുഷിഞ്ഞേക്കാം. സാമ്പത്തിക പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അധികം അലട്ടില്ല.
കുംഭം: കുടുംബത്തത്തോടൊപ്പം യാത്ര പോകും. പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കും. നിങ്ങൾ നൽകുന്ന സ്നേഹവും കരുതലും പല വിധത്തിൽ സംശയലേശമന്യേ തിരികെ ലഭിക്കും. തുടങ്ങി വെക്കുന്ന കാര്യങ്ങള്‍ പൂർത്തീകരിക്കും.
മീനം: സ്ഥിരത പുലർത്താൻ നിങ്ങൾ അൽപം വ്യത്യസ്‌തമായി ചിന്തിക്കേണ്ടതുണ്ട്. അഭിനിവേശമുണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് തിളങ്ങാൻ കഴിയൂ.
മേടം: കുട്ടികളുടെ ആവശ്യമനുസരിച്ച് ധാരാളം പണം ചിലവാക്കേണ്ടി വരും. കഠിനമായ ജോലികള്‍ ചെയ്യും. കുറെക്കാലമായി മാറ്റിവെച്ചുകൊണ്ടിരുന്ന പല ജോലികളും ചെയ്‌ത് തീർക്കും. പൊതുമേഖലയിലുള്ളവർക്കും ആതുരചികിത്സാ മേഖലയിലുള്ളവർക്കും ഈ ദിവസം ഗുണകരമാണ്.
ഇടവം: വളരെയധികം ക്രിയാത്മകമായും മത്സരബുദ്ധിയോടെയും ഊർജസ്വലതയോടെയും കാണപ്പെടും. നിങ്ങൾ തൊഴിൽ ചെയ്യുന്ന രീതി, വിദഗ്‌ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി ഇവയൊക്കെ സഹപ്രവർത്തകരേയും മേലുദ്യോഗസ്ഥരേയും അതിശയിപ്പിക്കുകയും, പ്രീതിപ്പെടുത്തുകയും ചെയ്യും. കീഴുദ്യോഗസ്ഥർക്ക് നിങ്ങളിൽ മതിപ്പുണ്ടാകുകയും, അവർ പ്രചോദിതരായിത്തീരുകയും ചെയ്യും.
മിഥുനം: ബുദ്ധിയേക്കാൾ ഹൃദയം പറയുന്നതായിരിക്കും കേൾക്കുക. വികാരങ്ങളുടെ ഒഴുക്കിൽ പെട്ടപോലെയുള്ള തോന്നലുണ്ടാകും. ഇതിന്‍റെ അർത്ഥം, നല്ലതും ചീത്തയും തിരിച്ചറിയാൻ ഇന്ന് നിങ്ങൾക്ക് കഴിയില്ല എന്നാണ്. വൈകുന്നേരമാകുമ്പോഴേക്കും കാര്യങ്ങൾ മെച്ചപ്പെടാന്‍ സാധ്യത.
കര്‍ക്കടകം: ശോഭനമായ ഒരു ഭാവിക്കു വേണ്ടിയുള്ള കൃത്യമായ പദ്ധതിയോടെയായിരിക്കും ദിവസം തുടങ്ങുക. വളരെ ചിന്തിച്ച് ഉണ്ടാക്കിയ പദ്ധതികൾ ദൃഢനിശ്ചയത്തോടെ നിങ്ങൾ നടപ്പിലാക്കും. അടുക്കും ചിട്ടയോടെയുമുള്ള തീരുമാനങ്ങൾ ഭാവിയിൽ ഒരുപാട് സമയം നഷ്‌ടമാകാതിരിക്കാൻ സഹായിക്കും. ഇന്നത്തെ എല്ലാ ചുവട് വെയ്പ്പുകളിലും വിജയം സുനിശ്ചിതം.