കാസർകോട് :അറുപതുകാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ് സംഘം പിടിയിൽ. ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെയാണ് കാസർകോട് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കോഴിക്കോട് പെരുമണ്ണ സ്വദേശി ഫൈസൽ ഭാര്യ റുബീന, ഉളിയത്തടുക്ക സ്വദേശി സിദിഖ്, മാങ്ങാട്ട് അഹമ്മദ് ദിൽഷാദ്, അബ്‌ദുള്ള കുഞ്ഞി, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ്രിയ, റഫീഖ് മുഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
മാങ്ങാട് സ്വദേശിയായ അറുപതുകാരനെ മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തിയാണ് പണം തട്ടിയെടുത്തത്. തുടർ വിദ്യാഭ്യാസത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് റുബീന നാട്ടിൽ ചാരിറ്റി പ്രവർത്തനം നടത്തിവന്നിരുന്ന പരാതിക്കാരനെ ബന്ധപ്പെട്ടത്. തുടർന്ന് ഇയാളുമായി യുവതി സൗഹൃദം സ്ഥാപിച്ചു ( Honey Trap Kasaragod). കേസിലെ മുഖ്യപ്രതി ദിൽഷാദിന്‍റെ നിർദേശപ്രകാരമായിരുന്നു നീക്കങ്ങൾ. തുടർന്ന് പഠനത്തിനായി ലാപ്ടോപ്പ് വാങ്ങി തരണമെന്ന് പറഞ്ഞ് അറുപതുകാരനെ മംഗളൂരുവിൽ എത്തിച്ചു.