കേരളം

kerala

ETV Bharat / state

തോരാമഴ: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി - Holiday for Educational institutes - HOLIDAY FOR EDUCATIONAL INSTITUTES

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലുമാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി.

RAIN KERALA  HOLIDAY FOR EDUCATIONAL INSTITUTES  മഴ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  കേരളം മഴ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 26, 2024, 10:11 PM IST

Updated : Jun 27, 2024, 6:20 AM IST

തിരുവനന്തപുരം :സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂണ്‍ 27) അവധി പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയിലെ ചേർത്തല താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നല്‍കി.

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ വ്യാപക നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. ദേവികുളം കോളനിയിൽ റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇതോടെ റോഡിന് സമീപമുണ്ടായിരുന്ന വീട് തകർന്നു. വീടിന്‍റെ അടുക്കളയും രണ്ട് മുറികളും പൂർണമായി തകർന്നു. വീടിനുള്ളിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Also Read :ദുരിത പെയ്‌ത്ത്: ഇടുക്കിയിൽ വ്യാപക നാശനഷ്‌ടം, ദുരന്ത ബാധിതരെ മാറ്റി പാർപ്പിച്ചു - HEAVY RAIN IN IDUKKI

Last Updated : Jun 27, 2024, 6:20 AM IST

ABOUT THE AUTHOR

...view details