കേരളം

kerala

ETV Bharat / state

ഇടുക്കിയിലെ ഗോത്രമേഖലകളിൽ കനത്ത പോളിങ്; പ്രതീക്ഷയോടെ മുന്നണികൾ - polling in Idukki tribal areas - POLLING IN IDUKKI TRIBAL AREAS

ഇടുക്കി ലോക്‌സഭ മണ്ഡലത്തിൽ ഇടമലക്കുടി ഉൾപ്പടെയുള്ള ആദിവാസി ഗോത്രമേഖകളിൽ പോളിങ് ശതമാനം ഉയർന്നു

LOK SABHA ELECTION 2024  KERALA LOK SABHA ELECTION 2024  ഗോത്രമേഖലകളിൽ കനത്ത പോളിങ്  LOK SABHA ELECTION EDAMALAKKUDY
POLLING IN IDUKKI

By ETV Bharat Kerala Team

Published : Apr 26, 2024, 9:24 PM IST

ഗോത്രജനതയുടെ വോട്ട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് നിർണായകം

ഇടുക്കി:ഇടമലക്കുടി ഉൾപ്പടെ ഇടുക്കി ജില്ലയിലെ ആദിവാസി ഗോത്രമേഖകളിൽ പോളിങ് ശതമാനം ഉയർന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ ആദിവാസി ഊരുകളിൽ മികച്ച പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഇത് മുന്നണികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

മുതുവാൻ, മന്നാൻ തുടങ്ങിയ വിവിധ സമുദായങ്ങളിൽപ്പെട്ട ഗോത്ര ജനതയുടെ വോട്ട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് നിർണായകമാണ്. ശാന്തൻപാറ, അടിമാലി, ചിന്നക്കനാൽ തുടങ്ങിയ പഞ്ചായത്തുകളിലായി നിരവധി ആദിവാസി സമൂഹങ്ങളാണ് ഉള്ളത്. പൊതുവെ തെരഞ്ഞെടുപ്പിനോട് വിമുഖത കാണിക്കുന്ന ഗോത്ര സമൂഹം ഇത്തവണ വോട്ട് രേഖപ്പെടുത്താൻ നേരത്തെയെത്തി.

പ്രായാധിക്യത്താൽ അവശത അനുഭവിക്കുന്നവർ പോലും വോട്ട് രേഖപ്പെടുത്താൻ എത്തി. ഇതിനിടെ ജനാധിപത്യ അവകാശം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്നാൻ സമുദായത്തിന്‍റെ രാജാവ് രാമൻ രാജമന്നാൻ (കോഴിമല രാജാവ്) പറഞ്ഞു. കുമളി ട്രൈബൽ യുപി സ്‌കൂളിലെ 105-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോത്ര ജനത ജനധിപത്യ പ്രക്രിയയുടെ ഭാഗമായി രാവിലെ തന്നെ പോളിങ് ബൂത്തുകളിലേക്ക് എത്തിയിരുന്നു എന്നും 2019 ലെ തെരഞ്ഞെടുപ്പിനേക്കാളും ആവേശത്തോടെയാണ് ജില്ലയിലെ ആദിവാസി സമൂഹം വോട്ട് ചെയ്യാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഇടുക്കിയില്‍ വിജയ സാധ്യത ഇടതുസ്ഥാനാർഥിക്ക്: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ

ABOUT THE AUTHOR

...view details