എറണാകുളം:ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന് അബ്രാഹമണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കേരളത്തിൽ ജനിച്ച മലയാള ബ്രാഹ്മണരെ മാത്രം നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
മേൽശാന്തി നിയമത്തിനുള്ള അധികാരി ദേവസ്വം ബോർഡ് ആണെന്നും, ശബരിമലയിലെ പ്രത്യേകതകളെല്ലാം കണക്കിലെടുത്താണ് ദേവസ്വം നിയമനം നടത്തുന്നതെന്നും, ഇക്കാര്യത്തിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഹൈക്കോടതി ദേവസ്വം ബഞ്ച് വ്യക്തമാക്കി.