എറണാകുളം: ബലാത്സംഗക്കേസിൽ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും നിർദേശമുണ്ട്.
ബലാത്സംഗക്കേസ്: നടൻ ബാബു രാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലാണ് ബാബു രാജിനെതിരെ കേസെടുത്തത്.
From left Actor Babu Raj, Kerala high court. (ETV Bharat)
Published : 4 hours ago
പരാതി നൽകാനുള്ള കാലതാമസം പരിഗണിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. 2019ൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതി. അടിമാലി പൊലീസാണ് കേസെടുത്തത്. ആലുവയിലെ വീട്ടിൽ വച്ചും റിസോർട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി.
Also Read:പണത്തിന് വേണ്ടി സുഹൃത്തിനെ തലക്കടിച്ചു കൊന്നു; യുവാവും കാമുകിയും അറസ്റ്റില്‍