കേരളം

kerala

ETV Bharat / state

ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്; ഒക്‌ടോബർ മുതല്‍ എത്തിയത് 1.22 ലക്ഷം തീർഥാടകര്‍

വെർച്വൽ ക്യൂ സംവിധാനം വഴിയുള്ള ബുക്കിങ്ങുകളുടെ എണ്ണത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വർധനവുണ്ട്.

By ETV Bharat Kerala Team

Published : 7 hours ago

Updated : 7 hours ago

SABARIMALA  ശബരിമല വാർത്തകൾ  LATEST MALAYALAM NEWS  SABARIMALA VIRTUAL BOOKING
A huge crowd of devotees throng Sabarimala Temple (File Image (ANI))

പത്തനംതിട്ട: തുലാമാസ പൂജയ്ക്കായി നട തുറന്ന ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണത്തിൽ മുൻവർഷത്തെക്കാളും വർധനവ്. ഒക്‌ടോബർ 16 മുതൽ ഇതുവരെ 1.22 ലക്ഷം തീർഥാടകർ ശബരിമലയിൽ എത്തിയതായി പൊലീസ് അറിയിച്ചു. പൂജയ്ക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിന് പുറമെ വെർച്വൽ ക്യൂ സംവിധാനം വഴിയുള്ള ബുക്കിങ്ങുകളുടെ എണ്ണത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വർധനവുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയായ ഇന്നലെയും വെർച്വൽ ക്യൂ ബുക്കിങ് 50,000 കടന്നു. രാവിലെയും ഉച്ചകഴിഞ്ഞുമുളള പൂജകൾ നടക്കുമ്പോൾ ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് ദർശനത്തിനായി നേരിയ കാലതാമസമുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി പ്രസ്‌താവനയിലൂടെ അറിയിച്ചു.

41 ദിവസം നീണ്ടുനിൽക്കുന്ന തീർഥാടന കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയിലേക്ക് എത്തുന്നത്. അതിനാല്‍ തീർഥാടകരുടെ തിരക്ക് ഇപ്പോഴുള്ളതിനെക്കാൾ ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍.

വെർച്വൽ ക്യൂ സംവിധാനത്തിൽ ശബരിമല ക്ഷേത്രത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി തീർഥാടകർക്ക് ദർശന ടിക്കറ്റുകളും പ്രസാദങ്ങളും ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിലൂടെ തീർഥാടകർക്ക് ദേവസ്വം ബോർഡ് നൽകിയിട്ടുളള നിയുക്ത കേന്ദ്രങ്ങളിൽ ദർശനത്തിനായി സ്ലോട്ടുകളും ബുക്ക് ചെയ്യാം.

Also Read:ശബരിമലയിൽ വൻ ഭക്തജനതിരക്ക്; ദർശനത്തിനായിള്ള വരി നീളുന്നത് ശരംകുത്തി വരെ

Last Updated : 7 hours ago

ABOUT THE AUTHOR

...view details