ETV Bharat / state

ഇടുക്കിയില്‍ കുറുവ സംഘം? പകല്‍ വീടുകളിൽ വന്നെത്തി നോക്കും, ആളെ കണ്ടാൽ ഓടും; മേഖലയില്‍ പരിഭ്രാന്തി - STRANGERS LIKE KURUVA GANGS IDUKKI

നെടുങ്കണ്ടം മേഖലയിൽ പരിഭ്രാന്തി പരത്തി അപരിചിതരുടെ സാന്നിധ്യം. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

KURUVA GANGS IN IDUKKI  KURUVA GANGS IN KERALA  ഇടുക്കിയില്‍ കുറുവ സംഘം  കറുവ സംഘം കേരളത്തില്‍
Man Caught In CCTV (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 22, 2024, 10:42 AM IST

ഇടുക്കി : നെടുങ്കണ്ടം, തൂക്കുപാലം മേഖലകളിൽ പരിഭ്രാന്തി പരത്തി അപരിചിതരുടെ സാന്നിധ്യം. പകൽ നിരീക്ഷണം നടത്തി രാത്രി സംഘമായി എത്തി മോഷണം നടത്തുന്നവരാണോ ഇതെന്നാണ് നാട്ടുകാരുടെ ആശങ്ക. അ‍പരിചിതർ വീടിനു സമീപം നിരീക്ഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നെടുങ്കണ്ടം ഭാഗത്ത് പകൽ സമയത്ത് വീടുകൾക്ക് സമീപം എത്തി നിരീക്ഷണം നടത്തുന്ന യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഒരു വീടിന്‍റെ ഗേറ്റ് കടന്ന് ഉള്ളിൽ കയറിയ യുവാവ് ആളുകളെ കണ്ടതോടെ ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ഇങ്ങനെ പല വീടുകൾക്ക് സമീപവും ഇയാളെത്തിയതായാണ് വിവരം. വീട്ടിലുള്ള ആരെയെങ്കിലും കണ്ടാൽ ഓടിമാറുന്ന ഇയാൾക്കായി നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആശങ്കയിലായ നാട്ടുകാർ നൽകിയ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിട്ടുണ്ട്.

കുറുവ സംഘത്തിലെ ചിലരുടെ ബന്ധുക്കൾ മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളിലുള്ളത് കുറുവ സംഘങ്ങൾ പോലുള്ള മോഷ്‌ടാക്കളല്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രി നെടുങ്കണ്ടത്തെ വീടിന് സമീപം പതുങ്ങിയിരുന്ന അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ആശങ്ക പരത്തുന്ന ആളുകളുടെ സാന്നിധ്യം പതിവായതോടെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Also Read: കുറുവ സംഘത്തിലെ ഒന്നാം പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.