തൃശൂർ: ജില്ലയിൽ പെയ്‌ത കനത്ത മഴയിൽ നഗരത്തിലെ പലയിടങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. വടക്കേ സ്‌റ്റാൻഡിന് സമീപത്തെ റോഡുകളിലും, സ്വരാജ് റൗണ്ടിലും, കൊക്കാലയിലും പൂങ്കുന്നത്തും ഉണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെ ദുസ്സഹമാക്കി. അശ്വിനി ആശുപത്രിയിലും നേരിയതോതിൽ വെള്ളം കയറി.
തൃശൂരിൽ കനത്ത മഴ; പലയിടത്തും വെളളക്കെട്ട്, വലഞ്ഞ് ജനങ്ങൾ - HEAVY RAINFALL IN THRISSUR
ഇന്നലെ തൃശൂർ നഗരത്തിൽ പെയ്‌ത കനത്തമഴയിലാണ് വെളളക്കെട്ട് രൂപപ്പെട്ടത്.
Published : Jun 1, 2024, 4:07 PM IST
|Updated : Jun 1, 2024, 5:02 PM IST
വടക്കേചിറയ്ക്ക് സമീപമുള്ള സിറ്റി പോസ്‌റ്റ് ഓഫീസിലും വെള്ളം കയറി. ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പോസ്‌റ്റ് ഓഫീസിൽ വെള്ളം കയറിയത്. ഇതോടെ ഓഫീസ് പ്രവർത്തനങ്ങൾ താളം തെറ്റി. തൃശൂർ -കുന്നംകുളം റോഡിൽ വൻ ഗതാഗത തടസ്സമാണ് രൂപപ്പെട്ടത്. ശങ്കരയ്യ റോഡിലും, പൂത്തോളിലും കൊക്കാലയിലും സ്ഥിതി വ്യത്യസ്‌തമല്ല. രാവിലെ എട്ടുമണിയോടെ ആരംഭിച്ച കനത്ത മഴയ്ക്കും ഇടിമിന്നലിനും രണ്ടുമണിക്കൂറിന് ശേഷം അൽപ്പം ശമനം വന്നെങ്കിലും തുടരുകയാണ്.
Also Read:തൃശൂരിൽ മഴ കനക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം